എറണാകുളം:കെ റെയിൽ സിൽവർ ലൈൻ പദ്ധതി കേരളത്തിന്‍റെ വികസനത്തിന് അന്ത്യം കുറിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കൊച്ചിയിൽ കെ റെയിലിനതിരായ സമര പ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയാകുന്നു അദ്ദേഹം. കൃത്യമായ പാരിസ്ഥിതിക സാമൂഹിക ആഘാത പഠനങ്ങളും സാമ്പത്തിക അവലോകനങ്ങളും ഇല്ലാതെ നടപ്പാക്കുന്ന കെ റെയിൽ കേരള വികസനത്തിന്‍റെ ഡെഡ് ഏൻഡ് ആകുമെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹിക ക്ഷേമ പെൻഷനുകൾ പോലും നൽകാൻ കഴിയാത്ത സർക്കാർ വലിയ കടമെടുപ്പിലൂടെ കേരളത്തിന്‍റെ ഭാവി വികസനത്തിന്‍റെ ചരമക്കുറിപ്പാണ് ഇതിലൂടെ സംഭവിക്കാൻ പോകുന്നത്. വെള്ളത്തിന്‍റെ സ്വാഭാവികമായ ഒഴുക്കു തടയുന്ന ഏതൊരു പദ്ധതിയും കേരളത്തിൽ പ്രളയത്തിൽ കാരണമാകും. ഇവിടെയാണ് വലിയ മതിൽ കെട്ടി കേരളത്തെ രണ്ടായി തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.