കേരളം

kerala

ETV Bharat / state

'കെ റെയിൽ വിരുദ്ധസമരം ശക്തമാക്കും'; സർവേ കല്ലുകൾ ഇനിയും പിഴുതെറിയുമെന്ന് വി.ഡി സതീശന്‍ - എറണാകുളം ഇന്നത്തെ വാര്‍ത്ത

കെ റെയിലിനെനിതിരെ നടക്കുന്നത് ജനകീയ സമരമാണെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശൻ

VD Satheesan against K Rail  VD Satheesan statement on k rail  കെ റെയിൽ വിരുദ്ധസമരം ശക്തമാക്കുമെന്ന് വി.ഡി സതീശന്‍  കെ റെയിൽ വിരുദ്ധസമരം ശക്തമാക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ  എറണാകുളം ഇന്നത്തെ വാര്‍ത്ത  Ernakulam todays news
'കെ റെയിൽ വിരുദ്ധസമരം ശക്തമാക്കും'; സർവേ കല്ലുകൾ ഇനിയും പിഴുതെറിയുമെന്ന് വി.ഡി സതീശന്‍

By

Published : Mar 19, 2022, 11:37 AM IST

Updated : Mar 19, 2022, 1:16 PM IST

എറണാകുളം:കെ റെയിൽ വിരുദ്ധസമരം ശക്തമാക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. നടക്കുന്നത് ജനകീയ സമരമാണ്. സർവേ കല്ലുകൾ ഇനിയും പിഴുതെറിയുമെന്നും അദ്ദേഹം എറണാകുളത്ത് പറഞ്ഞു.

കെ റെയിൽ വിരുദ്ധസമരം ശക്തമാക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ

സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാരുണ്ടാക്കിയത് തട്ടിക്കൂട്ടിയ അബദ്ധ പഞ്ചാംഗമായ ഡി.പി.ആർ ആണ്. സമരത്തിനിടെ പൊലീസ് വലിച്ചിഴച്ച യുവതിയ്‌ക്കെതിരെ കേസെടുത്ത സംഭവത്തെയും പ്രതിപക്ഷ നേതാവ് വിമർശിച്ചു. ഇരയെ കോൺഗ്രസ് ചേർത്ത് പിടിയ്ക്കും‌. കേസെടുത്ത് ഭയപ്പെടുത്താൻ നോക്കേണ്ട. അവരെ വലിച്ചിഴച്ചപ്പോൾ എവിടെയായിരുന്നു കേരളത്തിലെ വനിത കമ്മിഷനെന്നും അദ്ദേഹം ചോദിച്ചു.

ALSO READ:കേരളത്തെ കലാപഭൂമിയാക്കാൻ പ്രതിപക്ഷ ശ്രമമെന്ന് കോടിയേരി ബാലകൃഷ്ണൻ

രാജ്യസഭ സ്ഥാനാർഥിയെ തീരുമാനിച്ചത് കൂട്ടായ തീരുമാനമത്തെ തുടർന്നാണ്. അതിൽ ആർക്കും എതിർപ്പുണ്ടാകാൻ സാധ്യതയില്ല. സംസ്ഥാന നേതാക്കളുമായി കൂടിയാലോചന നടത്തിയ ശേഷമാണ് രാജ്യസഭ സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മഹിള കോൺഗ്രസിന് പ്രാതിനിധ്യം നൽകാത്തത് ആ തെരഞ്ഞെടുപ്പിനെ ബാധിച്ചിരുന്നു.

സ്ത്രീകൾക്ക് വേണ്ടത്ര പരിഗണന നൽകിയിരുന്നില്ല. ജയിക്കാൻ കഴിയുന്ന സീറ്റിൽ സ്ത്രീകളെ നിർത്തിയില്ലന്ന പരാതികൾ കോൺഗ്രസിനെതിരെ നേരത്തെ ഉണ്ടായിരുന്നു. അതെല്ലാം പരിഗണിച്ചാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്. ഇതോടെയാണ് ലിജു ഉൾപ്പെടെയുള്ളവരെ പരിഗണിക്കാതിരുന്നതെന്നും വി.ഡി.സതീശൻ പറഞ്ഞു.

Last Updated : Mar 19, 2022, 1:16 PM IST

ABOUT THE AUTHOR

...view details