എറണാകുളം: രാജിയാവശ്യപ്പെട്ട ഗവര്‍ണറുടെ നടപടിക്കെതിരെ സര്‍വകലാശാല വിസിമാര്‍ ഹൈക്കോടതിയില്‍. പ്രത്യേക സിറ്റിങ്ങിലൂടെയായിരിക്കും വിസിമാരുടെ ഹര്‍ജികള്‍ കോടതി പരിഗണിക്കുക. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍ അധ്യക്ഷനായ ബഞ്ച് വൈകിട്ട് 4 മണിക്കാണ് ഹർജികൾ പരിഗണിക്കുന്നത്.
വിസിമാരുടെ രാജി: അസാധാരണ നടപടിയില്‍ ഹൈക്കോടതിയുടെ പ്രത്യേക സിറ്റിങ് - ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍
രാജിയാവശ്യപ്പെട്ട ഗവര്‍ണറുടെ നടപടിക്കെതിരെ സര്‍വകലാശാല വിസിമാര്‍ സമര്‍പ്പിച്ച ഹര്‍ജി പ്രത്യേക സിറ്റിങ്ങിലൂടെ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍ അധ്യക്ഷനായ ബഞ്ചാണ് പരിഗണിക്കുന്നത്.
അവധിയായതിനാല്‍ പ്രത്യേക സിറ്റിങ്ങിലൂടെ ഹര്‍ജികള്‍ പരിഗണിക്കണമെന്ന് വിസിമാരുടെ അഭിഭാഷകര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിസലാണ് ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് പ്രത്യേക സിറ്റിങ്ങിന് അനുമതി നല്‍കിയത്. ഗവര്‍ണറുടെ നടപടി നിയവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് വിസിമാര്‍ കോടതിയെ സമീപിച്ചത്.
തുടര്‍ നടപടികളിന്മേല്‍ കോടതി ഇടപെടണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. അനുവദിച്ച സമയ പരിധിയ്ക്കുള്ളിൽ രാജിവയ്ക്കാത്ത സാഹചര്യത്തിൽ ഗവർണർ തുടർ നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുന്നതിനിടെയാണ് വിസിമാർ അടിയന്തരമായി ഹൈക്കോടതിയെ സമീപിച്ചത്.