എറണാകുളം: വാരപ്പെട്ടി കാർഷികോത്സവം 2019 ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ജില്ലയിലെ രണ്ടാമത്തെ മികച്ച ബാങ്കായി തിരഞ്ഞെടുക്കപ്പെട്ട വാരപ്പെട്ടി ബാങ്കിന്‍റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. കാർഷികോത്സവത്തോടനുബന്ധിച്ച് വിവിധ മേഖലകളുമായി ബന്ധപ്പെട്ട പ്രദർശനവും നടന്നു. ആന്‍റണി ജോൺ എംഎൽഎ കാർഷികോത്സവം ഉദ്ഘാടനം ചെയ്തു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുൻ ജനറൽ മാനേജരായിരുന്ന പി കെ നായരുടെ അമൂല്യ ശേഖരങ്ങളിൽപെട്ട മഹാത്മാഗാന്ധിയുടെ ചിത്രം ആലേഖനം ചെയ്‌ത ആയിരം രൂപയുടെ സ്വർണ്ണ കറൻസി ,അമേരിക്കയുടെ ആദ്യ പ്രസിഡന്‍റ് ജോർജ് വാഷിംഗ്ടണിന്‍റെ ചിത്രം ആലേഖനം ചെയ്ത 100 ഡോളറിന്‍റെ സ്വർണ്ണ കറൻസി, ബ്രിട്ടന്‍റെ 50 പൗണ്ടിന്‍റെ സ്വർണ കറൻസി തുടങ്ങി നൂറിലേറെ രാജ്യങ്ങളുടെ കറൻസികൾ, നാണയങ്ങൾ, ആയിരക്കണക്കിന് കീച്ചെയിൻ കൊണ്ട് നിർമ്മിച്ച ഇന്ത്യയുടെ ചിത്രം തുടങ്ങിയവയായിരുന്നു മേളയുടെ പ്രധാന ആകര്‍ഷണം .
വ്യത്യസ്തമായ പ്രദര്‍ശനങ്ങളുമായി വാരപ്പെട്ടി കാർഷികോത്സവം - വാരപ്പെട്ടി കാർഷികോത്സവം
പഞ്ചാബി ബീറ്റൽ ഇനത്തിൽപ്പെട്ട ആട്, ഒട്ടകപ്പക്ഷിയുടെ മുട്ട, അമൂല്യങ്ങളായ പഴയ വീട്ടുപകരണങ്ങൾ, കാർഷിക ഉപകരണങ്ങൾ, ശാസ്ത്ര -സാഹിത്യ പരിഷത്തിന്‍റെ ചൂടാറാപ്പെട്ടി, നവധാന്യങ്ങൾ എന്നിവ പ്രദർശനത്തിനെത്തിയിട്ടുണ്ട്.
വാരപ്പെട്ടി കാർഷികോത്സവം 2019 ജനപങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായി
പഞ്ചാബി ബീറ്റൽ ഇനത്തിൽപ്പെട്ട ആട്, ഒട്ടകപ്പക്ഷിയുടെ മുട്ട, അമൂല്യങ്ങളായ പഴയ വീട്ടുപകരണങ്ങൾ, കാർഷിക ഉപകരണങ്ങൾ, ശാസ്ത്ര -സാഹിത്യ പരിഷത്തിന്‍റെ ചൂടാറാപ്പെട്ടി, നവധാന്യങ്ങൾ എന്നിവയും പ്രദർശനത്തിന് ഒരുക്കിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്‍റ് നിർമ്മല മോഹൻ അധ്യക്ഷത വഹിച്ചു. തുടർന്ന് നടന്ന കാർഷിക സെമിനാറിൽ സി.കെ.പങ്കജാക്ഷൻ, എം.എൻ.രാജേന്ദ്രൻ എന്നിവർ ക്ലാസെടുത്തു.
Last Updated : Nov 30, 2019, 4:38 AM IST