എറണാകുളം : വാളയാറിൽ പീഡനത്തിനിരയായ സഹോദരിമാർ മരിച്ച കേസിൽ നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭ പരിപാടികളുമായി സംഘടനകൾ. വിവിധ സാമൂഹ്യ സാംസ്കാരിക സമുദായ സംഘടനകളുടെ നേതൃത്വത്തില്‍ ഇതിനായി സാമൂഹികനീതി കർമസമിതി രൂപവത്കരിച്ചു. കേസിൽ വീഴ്ചകൾ വരുത്തിയ പൊലീസ് ഉദ്യോഗസ്ഥരെയും പ്രോസിക്യൂട്ടറെയും പുന:രന്വേഷണത്തിൽ ഉൾപ്പെടുത്തി വിചാരണ നടത്തി ശിക്ഷ ഉറപ്പാക്കണമെന്ന് സംഘടന ഭാരവാഹികൾ പറഞ്ഞു.
വാളയാര്‍ കേസ്: പ്രക്ഷോഭ പരിപാടികളുമായി സംഘടനകൾ - Valayar case : Various Organisations to launch agitation
കേസിൽ വീഴ്ചകൾ വരുത്തിയ പൊലീസ് ഉദ്യോഗസ്ഥരെയും പ്രോസിക്യൂട്ടറെയും പുനരന്വേഷണത്തിൽ ഉൾപ്പെടുത്തി വിചാരണ നടത്തി ശിക്ഷ ഉറപ്പാക്കണമെന്ന് സംഘടന ഭാരവാഹികൾ പറഞ്ഞു.
വാളയാര്‍ കേസ് : പ്രക്ഷോഭ പരിപാടികളുമായി സംഘടനകൾ
ഭാവിയില്‍ വാളയാര്‍ പോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കണമെന്നും അതുവരെ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും ഭാരവാഹികൾ കൂട്ടിച്ചേര്‍ത്തു. പോക്സോ കേസുകൾ സംസ്ഥാനത്ത് വർധിച്ചുവരുന്ന സാഹചര്യത്തിൽ നിയമങ്ങൾ കൂടുതൽ കർശനമാക്കണമെന്നും സാമൂഹ്യനീതി കർമസമിതി ആവശ്യപ്പെട്ടു.
Last Updated : Nov 13, 2019, 5:04 PM IST
TAGGED:
valayar case