കേരളം

kerala

ETV Bharat / state

വലപ്പാട് ലൈംഗികാതിക്രമം : ബാങ്ക് ഉദ്യോഗസ്ഥയ്ക്ക്‌ പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി - Walapad Co operative Bank Secretary rape attempt

വലപ്പാട് സഹകരണ ബാങ്ക് സെക്രട്ടറിയ്‌ക്കെതിരെ സീനിയർ ക്ലർക്കായ സ്‌ത്രീയാണ് പരാതി നല്‍കിയത്. ഈ സംഭവത്തിലാണ് പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്

valappad bank sexual assault complaint  valappad bank  ബാങ്ക് ഉദ്യോഗസ്ഥയ്ക്ക്‌ പൊലീസ് സംരക്ഷണം  വലപ്പാട് ലൈംഗികാതിക്രമം  വലപ്പാട് സഹകരണ ബാങ്ക് സെക്രട്ടറി  Walapad Co operative Bank Secretary rape attempt  Police protection for bank officer in valappad
വലപ്പാട് ലൈംഗികാതിക്രമം: ബാങ്ക് ഉദ്യോഗസ്ഥയ്ക്ക്‌ പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി

By

Published : Sep 26, 2022, 10:57 PM IST

എറണാകുളം :ലൈംഗികാതിക്രമത്തിനെതിരെ പരാതി നൽകിയ ഉദ്യോഗസ്ഥയ്‌ക്ക് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവ്. സഹകരണ ബാങ്ക് സെക്രട്ടറിക്കെതിരെ കേസ് നൽകിയ സീനിയർ ക്ലർക്കിന് സംരക്ഷണം നൽകാനാണ് കോടതി ഇന്ന് (സെപ്‌റ്റംബര്‍ 26) ഉത്തരവിട്ടത്. ലൈംഗികാതിക്രമ പരാതിയിൽ തൃശൂർ വലപ്പാട് സഹകരണ ബാങ്ക് സെക്രട്ടറി വിആർ ബാബുവിനെതിരെ നേരത്തെ നടപടിയെടുത്തിരുന്നു.

ലോക്കൽ കംപ്ലെയിന്‍റ്‌സ് കമ്മിറ്റിയാണ് നടപടിയെടുത്തത്. ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് പരാതിക്കാരിയ്ക്ക്‌ സംരക്ഷണം നൽകാൻ കോടതി ഉത്തരവ്. നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുപക്ഷം ഭരിക്കുന്ന ബാങ്ക് ഭരണസമിതിയും ഹർജി നൽകിയിരുന്നു. ഹർജിയിൽ ഭരണസമിതിയ്ക്ക്‌ നേരെയും ഹൈക്കോടതിയുടെ രൂക്ഷ വിമർശനമുണ്ടായി.

ABOUT THE AUTHOR

...view details