കേരളം

kerala

ETV Bharat / state

കേരളത്തിനുള്ള വാക്‌സിൻ എപ്പോൾ നൽകുമെന്ന് കേന്ദ്രത്തിനോട് ഹൈക്കോടതി - കേന്ദ്ര സർക്കാരിനോട് വിശദീകരണം തേടി

കേന്ദ്ര സർക്കാറിൻ്റെ വാക്‌സിൻ നയം തിരുത്തണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് വാക്‌സിൻ ക്ഷാമം എപ്പോൾ പരിഹരിക്കുമെന്നത് സംബന്ധിച്ച് വിശദീകരണം തേടിയത്.

HC on Center  vaccine for Kerala high court seek report central govt  The High Court asked the Center govt when the vaccine for Kerala will be given  കേന്ദ്രത്തിനോട് ഹൈക്കോടതി  കേന്ദ്ര സർക്കാരിനോട് വിശദീകരണം തേടി  വാക്‌സിൻ ക്ഷാമം
കേരളത്തിനുള്ള വാക്‌സിൻ എപ്പോൾ നൽകുമെന്ന് കേന്ദ്രത്തിനോട് ഹൈക്കോടതി

By

Published : May 7, 2021, 5:12 PM IST

എറണാകുളം: കേരളത്തിനുള്ള വാക്‌സിൻ എപ്പോൾ നൽകുമെന്ന് കേന്ദ്ര സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. വാക്‌സിൻ ക്ഷാമം എപ്പോൾ പരിഹരിക്കുമെന്ന് അറിയിക്കണമെന്നും കോടതി അറിയിച്ചു. കേന്ദ്ര സർക്കാറിൻ്റെ വാക്‌സിൻ നയം തിരുത്തണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് കോടതി കേന്ദ്ര സർക്കാറിൻ്റെ വിശദീകരണം തേടിയത്.

Raed more: വാക്‌സിനേഷൻ കേന്ദ്രങ്ങളിലെ തിരക്ക്, ഹൈക്കോടതി സ്വമേധയാ കേസെടുത്തു

അതേസമയം സംസ്ഥാന സർക്കാറിനെയും തെരഞ്ഞെടുപ്പ് കമ്മിഷനെയും ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. ഫലപ്രഖ്യാപന വേളയിൽ സ്വീകരിച്ചത് പോലെ പ്രചാരണ വേളയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താത്തത് കൊവിഡ് വ്യാപനം രൂക്ഷമാക്കിയെന്നും കോടതി വിമർശിച്ചു.

Read more: തെരഞ്ഞെടുപ്പ് പ്രചാരണം കൊവിഡ് രൂക്ഷമാക്കി; സർക്കാർ കണ്ണടച്ച് ഇരുട്ടാക്കരുതെന്ന് ഹൈക്കോടതി

ABOUT THE AUTHOR

...view details