കേരളം

kerala

ETV Bharat / state

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തടസമായില്ല, സുഗമമായി വാക്സിന്‍ വിതരണം

വാക്‌സിനേഷൻ കേന്ദ്രങ്ങളിലേക്കുള്ള യാത്ര ബുദ്ധിമുട്ട് ആകുമോയെന്നായിരുന്നു പലരുടെയും ആശങ്ക. എന്നാൽ നിശ്ചയിക്കപ്പെട്ട കേന്ദ്രത്തില്‍ കൃത്യ സമയത്ത് എത്തിച്ചേരാൻ യാതൊരു തടസവും ഉണ്ടായില്ല.

By

Published : May 8, 2021, 10:03 PM IST

vaccine distributed 60 centers  The vaccine was distributed in 60 centers  60 കേന്ദ്രങ്ങളിൽ വാക്‌സിന്‍ വിതരണം ചെയ്‌തു  എറണാകുളം
ലോക്ക് ഡൗൺ; 60 കേന്ദ്രങ്ങളിൽ വാക്‌സിന്‍ വിതരണം ചെയ്‌തു

എറണാകുളം : എറണാകുളത്ത് ഇന്ന് 60 കേന്ദ്രങ്ങളിൽ വാക്‌സിന്‍ വിതരണം നടന്നു. ലോക്ക് ഡൗണിലും വാക്‌സിൻ വിതരണം ജില്ലയിൽ സുഗമമായി നടന്നു. ജില്ലയിൽ ഉടനീളം പൊലീസ് കർശനമായ പരിശോധന നടത്തുന്നുണ്ട്. അതിനാൽ തന്നെ വാക്‌സിനേഷൻ കേന്ദ്രങ്ങളിലേക്കുള്ള യാത്ര ബുദ്ധിമുട്ട് ആകുമോയെന്നായിരുന്നു പലരുടെയും ആശങ്ക. എന്നാൽ നിശ്ചയിക്കപ്പെട്ട കേന്ദ്രത്തില്‍ കൃത്യ സമയത്ത് എത്തിച്ചേരാൻ യാതൊരു തടസവും ഉണ്ടായില്ല.

Read more: തലസ്ഥാനത്തെ വാക്സിനേഷൻ കേന്ദ്രത്തില്‍ മാനദണ്ഡം പാലിക്കാതെ ജനക്കൂട്ടം

വാക്‌സിനേഷന് ഒരു തടസവുമുണ്ടാവില്ലെന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനാല്‍ സംസ്ഥാനത്ത് എല്ലായിടത്തും വാക്‌സിനേഷന്‍ സുഗമമായി നടന്നു. 868,650 പേര്‍ സ്വീകരിച്ചതോടെ എറണാകുളമാണ് വാക്‌സിന്‍ വിതരണത്തില്‍ മുന്നിട്ട് നില്‍ക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതൽ ഡോസ് വാക്‌സിൻ എത്തുന്നതോടെ പരമാവധി വേഗത്തിൽ വാക്‌സിനേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ABOUT THE AUTHOR

...view details