എറണാകുളം:കെ.ടി ജലീലിന്‍റെ വിവാദ ഫേസ്‌ബുക്ക് പോസ്റ്റിനെതിരെ രൂക്ഷ വിമർശനവുമായി വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. ജലീലിനെതിരെ രാജ്യദ്രോഹത്തിന് കേസ് എടുത്ത് നിയമ നടപടി സ്വീകരിക്കണമെന്ന് വി.മുരളീധരൻ ആവശ്യപ്പെട്ടു.
v കെ ടി ജലീല്‍ രാജിവെക്കണമെന്ന് വി മുരളീധരന്‍ 'ആസാദ് കശ്‌മീർ എന്ന ജലീലിന്‍റെ പ്രസ്താവന രാജ്യദ്രോഹപരമാണ്. കശ്‌മീർ ഇന്ത്യയുടെ അഭിവാജ്യ ഘടകം എന്നത് കഴിഞ്ഞ 75 വർഷമായി രാജ്യത്തിന്‍റെ പ്രഖ്യാപിത നയമാണ്. കശ്‌മീരിനെ ആസാദ് കശ്‌മീർ എന്ന് വിശേഷിപ്പിക്കുന്നത് രാജ്യദ്രോഹമാണ്. വിഘടനവാദികളും രാജ്യദ്രോഹ ശക്തികളും എടുക്കുന്ന നിലപാടാണ് കേരളത്തിലെ എം.എൽ.എ സ്വീകരിച്ചത്.
രാജ്യദ്രോഹത്തിന് കേസ് എടുക്കാവുന്നതാണ് ഈ പരാമർശം. ജലീലിന്‍റെ രാജി സർക്കാർ ആവശ്യപ്പെടണം. രാജ്യദ്രോഹ കുറ്റം ചെയ്തയാൾ നിയമസഭയിൽ തുടരുന്നത് നാടിന് അപമാനകരമാണ്'. അദ്ദേഹത്തെ പിന്തുണയ്ക്കുന്ന സർക്കാർ അദ്ദേഹത്തോട് രാജി വെക്കാൻ ആവശ്യപ്പെടണമെന്നും വി മുരളീധരൻ പറഞ്ഞു.
ഇന്ത്യയുടെ ഭാഗമായുള്ള കശ്‌മീരിനെ ഇന്ത്യൻ അധീന കശ്‌മീരെന്നും, പാകfസ്ഥാന്‍റെ കീഴിലുള്ള കശ്മീരിനെ ആസാദ് കശ്‌മീരെന്നും വിശേഷിപ്പിക്കുന്നത് രാജ്യദ്രോഹത്തിൽ കുറഞ്ഞ യാതൊന്നുമല്ലന്നും വി മുരളീധരൻ കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
Also Read: പാക് അധീന കശ്‌മീരിനെ 'ആസാദ് കശ്‌മീര്‍' എന്ന് വിശേഷിപ്പിച്ചു; വിവാദമായി കെ.ടി ജലീലിന്‍റെ എഫ്.ബി കുറിപ്പ്