കേരളം

kerala

ETV Bharat / state

'കുടിയൊഴിപ്പിക്കാതെ വികസനം എങ്ങനെയെന്ന് ഗുജറാത്തിൽ നിന്ന് പഠിക്കണം'; കേരളത്തിൽ സിൽവർ ലൈൻ നടക്കില്ലന്ന് വി മുരളീധരൻ - കെ റെയിൽ കല്ലിടൽ

കെ റെയിൽ പദ്ധതിയിൽ കേന്ദ്ര സർക്കാരിന് റോൾ ഇല്ലന്നും മുരളീധരൻ എറണാകുളത്ത് പറഞ്ഞു.

silver line news  k rail news update  സിൽവർ ലൈൻ നടക്കില്ലന്ന് വി മുരളീധരൻ  കെ റെയിൽ കല്ലിടൽ  കെ റെയിൽ പദ്ധതിയിൽ കേന്ദ്ര സർക്കാരിന് റോൾ ഇല്ല
വി മുരളീധരൻ

By

Published : Apr 30, 2022, 3:11 PM IST

എറണാകുളം: നടക്കാത്ത സിൽവർ ലൈൻ പദ്ധതിയുടെ പേരിൽ നടക്കുന്ന സമാധാനം തകർക്കാനുള്ള ശ്രമം ഒഴിവാക്കാൻ മുഖ്യമന്ത്രി മുൻകൈ എടുക്കണമെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ. ദിവസവും നാട്ടുകാരും പൊലീസും ഏറ്റുമുട്ടുന്നു. ജനങ്ങളെ കുടിയൊഴിപ്പിക്കാതെ വികസന പദ്ധതി എങ്ങനെ നടപ്പാക്കാം എന്ന് ഗുജറാത്തിൽ നിന്ന് പഠിക്കാൻ കഴിയുമെന്നും മുരളീധരൻ പറഞ്ഞു.

വി മുരളീധരൻ മാധ്യമങ്ങളോട്

പൊലീസ് ക്രമസമാധാന പാലനത്തിന് വേണ്ടിയാണു പ്രവർത്തിക്കേണ്ടത്. കേരള പോലീസ് അക്രമകൾക്കും ഗുണ്ടകൾക്കും വേണ്ടി പ്രവർത്തിക്കുന്നുവെന്നും അദേഹം ആരോപിച്ചു. പൊലീസിനെ നിയമം പാലിച്ചു പ്രവർത്തിക്കാൻ സർക്കാർ അനുവദിക്കണം. കല്ലിടൽ റിയൽ എസ്റ്റേറ്റ്കാർക്ക് കുറഞ്ഞ വിലക്ക് കിട്ടാൻ സൗകര്യം ചെയ്യാനല്ലേ എന്ന് സംശയിക്കേണ്ടി വരുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

കെ റെയിൽ പദ്ധതിയിൽ കേന്ദ്ര സർക്കാരിന് റോൾ ഇല്ല. പദ്ധതി നടക്കില്ല എന്ന് റയിൽവേ മന്ത്രി പറഞ്ഞിട്ടുണ്ട്. സാങ്കേതിക വിദഗ്ധരും ഇത് തന്നെ പറയുന്നു. പിന്നെയും കല്ലിടൽ നടത്തുന്നത് ചിലർക്ക് ചുളു വിലക്ക് ഭൂമി കിട്ടാനാണ് എന്ന് സംശയിക്കേണ്ടി വരുമെന്നും മുരളീധരൻ ആരോപിച്ചു

ചീഫ് സെക്രട്ടറിയുടെ ഗുജറാത്ത്‌ സന്ദർശനത്തെ കുറിച്ച് അരുതാത്തത് എന്തോ നടന്ന പോലെ പ്രതിപക്ഷം ആക്ഷപമുന്നമിക്കുന്നു. ചീഫ് സെക്രെട്ടറി ഗുജറാത്തിൽ പോയി പഠിക്കുന്നത് നല്ല കാര്യമാണെന്നും വി .മുരളീധരൻ പറഞ്ഞു

ABOUT THE AUTHOR

...view details