congress group meeting | 'തനിക്കെതിരെ പടയൊരുക്കം നടത്തുമെന്ന് വാര്‍ത്ത കൊടുത്തത് തന്‍റെ നേതാക്കള്‍ തന്നെ'; വി ഡി സതീശന്‍ എറണാകുളം: തനിക്കെതിരെ പടയൊരുക്കം നടത്തുമെന്ന് വാർത്ത കൊടുത്തത് തന്‍റെ നേതാക്കൾ തന്നെയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അവർ സിപിഎമ്മുമായി ഗൂഢാലോചന നടത്തിയെന്ന് വിശ്വസിക്കാൻ താന്‍ ഇഷ്‌ടപ്പെടുന്നില്ലെന്നും ഗ്രൂപ്പ് യോഗം ചേർന്നവരുടെ കാര്യത്തിൽ പാർട്ടി ദേശീയ നേതൃത്വം തീരുമാനമെടുക്കട്ടെയെന്നും വി ഡി സതീശൻ (v d satheeshan) പറഞ്ഞു. കോൺഗ്രസിലെ ഗ്രൂപ്പ് യോഗങ്ങളെ (congress group meeting) കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തെറ്റുകള്‍ ഉണ്ടാവുന്നത് സ്വഭാവികം: എല്ലാവരും ആത്മപരിശോധന നടത്തണമെന്നും ആരോടും തർക്കത്തിന് താനില്ലെന്നും ഒരാൾക്കും മറുപടി പറയാനില്ലന്നും വി ഡി സതീശൻ പറഞ്ഞു. കേരളത്തിലെ കോൺഗ്രസിന്‍റെ സംഘടന ചരിത്രത്തിൽ ഒരിക്കലും ഇല്ലാത്ത തരത്തിലുള്ള ജനാധിപത്യ പ്രക്രിയ നടത്തിയാണ് ബ്ലോക്ക് പ്രസിഡന്‍റുമാരെ തെരെഞ്ഞെടുത്തത്. താൻ ഒരാളെ പോലും തന്‍റെ ആളെന്ന നിലയിൽ ഉൾപെടുത്തിയിട്ടില്ല.
കെപിസിസി പ്രസിഡന്‍റ് തന്നെ പത്തോ പതിനാറോ പേരുടെ പേരുകൾ മാത്രമാണ് നിർദേശിച്ചത്. പണ്ട് ഇത് ഇരു വിഭാഗവും കൂടി 125 പേരെ വീതം വെച്ചെടുക്കുകയും ബാക്കി മുപ്പത് എല്ലാവർക്കും കൊടുക്കുമായിരുന്നു. തനിക്ക് വേണമെങ്കിലും ഈ രീതി തുടരാമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വന്നിരിക്കുന്നവരെല്ലാം തന്‍റെ ആളുകളാണെന്നാണ് വിശ്വാസം. ചെയ്‌തിരിക്കുന്നതിൽ പത്ത് ശതമാനം തെറ്റുകളുണ്ടാകും. അത് സ്വാഭാവികമായി ഉണ്ടാകുന്നതാണ്. അത് പിന്നീട് അവരുടെ പ്രവർത്തനങ്ങൾ വിലയിരുത്തി അതിൽ മാറ്റം വരുത്തും. എന്ത് പരാതിയാണ് ഇതിനെക്കുറിച്ചുള്ളത്. അത്രയും ഭംഗിയായാണ് ലിസ്‌റ്റ് ഉണ്ടാക്കിയത് എന്ന ബോധ്യമാണ് തങ്ങൾക്ക് ഉള്ളത്. അഭിമാനത്തോടെയാണ് ബ്ലോക്ക് പ്രസിഡന്‍റുമാരെ പ്രഖ്യാപിച്ചത്.
തനിക്കെതിരായ സീനിയർ നേതാക്കളുടെ പരമർശങ്ങളിൽ പ്രതികരണത്തിനില്ല. അവരെല്ലാം സീനിയർ നേതാക്കളാണ്. സിപിഎമ്മിന് തുടർ ഭരണം ലഭിച്ച് നേതാക്കൾക്കും പ്രവർത്തകർക്കും നിരാശ ബാധിച്ച ഘട്ടത്തിലാണ് താൻ നേതൃത്വത്തിലേക്ക് വരുന്നത്. പാർട്ടിയെ തിരിച്ച് കൊണ്ടുവരികയെന്ന ഒറ്റ ലക്ഷ്യം മാത്രമാണുള്ളത്.
ആ ലക്ഷ്യം എല്ലാവരെ കൂട്ടിയോജിപ്പിച്ച് നടപ്പിലാക്കാണം എന്നാണ് ആഗ്രഹിക്കുന്നത്. ഒരാളെയും വേദനിപ്പിക്കാതെ നീതി പൂർവമാണ് ചെയ്‌തത്. നേതൃത്വത്തിന്‍റേതായ പ്രിവില്ലേജ് ഉപയോഗിച്ചിട്ടുണ്ട്. വഴക്ക് ഇടാനില്ലന്നും വി ഡി സതീശൻ പറഞ്ഞു.
പാര്‍ലമെന്‍റില്‍ വിജയമുറപ്പിക്കാന്‍ തയ്യാറെടുത്ത് പാര്‍ട്ടി:പർലമെന്‍റില്‍ ഉജ്ജ്വല വിജയം നേടാനുള്ള തയ്യാറെടുപ്പിലാണ് പാർട്ടി. അതിന്‍റെ ഭാഗമാണ് ബ്ലോക്ക് പ്രസിഡന്‍റുമാരുടെ പ്രഖ്യാപനം നടന്നത്. എല്ലാവരും ഒരുമിച്ച് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
താൻ എല്ലാവരുമായി ചർച്ച നടത്തുന്നുണ്ട്. ഏതെങ്കിലും നേതാക്കൾക്ക് പരാതിയുണ്ടെങ്കിൽ താൻ അവരെ വീട്ടിൽ പോയി കാണും. ജൂനിയറാലും തനിക്ക് ഇഗോയുടെ പ്രശ്‌നമില്ല.
ഒരു സ്ഥാനത്ത് ഇരിക്കുമ്പോൾ വിമർശനമുയരുന്നത് സ്വാഭാവികമാണ്. കഴിഞ്ഞ രണ്ട് വർഷമായി ഗ്രൂപ്പ് യോഗമില്ല. പണ്ട് എന്നും ഗ്രൂപ്പ് യോഗമായിരുന്നു. ഇന്ന് കോൺഗ്രസിലെ ഗ്രൂപ്പ് യോഗം വരെ വാർത്തയാവുകയാണ്. എന്നാൽ താൻ ഗ്രൂപ്പിന് എതിരല്ല. ഞങ്ങളെല്ലാവരും ഗ്രൂപ്പിന്‍റെ ഭാഗമായിരുന്നു. എന്നാൽ പാർട്ടിയേക്കാൾ വലിയ ഗ്രൂപ്പ് വേണ്ടന്ന് പാർട്ടിയുടെ തകർച്ചയുടെ സാഹചര്യത്തിൽ തീരുമാനിക്കുകയായിരുന്നുവെന്നും വി ഡി സതീശൻ പറഞ്ഞു.
പൊലീസിന്‍റെ കൈകള്‍ കെട്ടിയിരിക്കുന്നു: കാലടി സർവകാലാശാലയിൽ പിഎച്ച്ഡി പ്രവേശനത്തിൽ പുറത്ത് നിന്നുള്ള ഇടപെടലനുസരിച്ചാണ് വി സി ലിസ്‌റ്റ് പ്രസിദ്ധീകരിച്ചത്. യൂണിവേഴ്‌സിറ്റിയിലെ എസ് സി, എസ് ടി സെൽ കൃത്യമായ റിപ്പോർട്ട് നൽകിയിട്ടുണ്ട്. പ്രതികൾ നാട്ടിലുണ്ടങ്കിലും പൊലീസ് (kerala police) പിടിക്കില്ല. പൊലീസിന്‍റെ കൈകൾ കെട്ടിയിട്ടിരിക്കുകയാണ്. ഒരു അന്വേഷണവും നടക്കുന്നില്ല.
ചോദ്യം ചെയ്യാൻ പോലും വിളിപ്പിക്കുന്നില്ല. കാട്ടാക്കട കേസിലും, മഹാരാജാസിലെ വ്യാജ രേഖ(fake certificate case) കേസിലും സമാനമായ രീതിയിലാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. ഗുരതരമായ ഈ ക്രിമിനൽ കേസുകളിൽ പ്രതികളെ അറസ്‌റ്റ് ചെയ്യുന്നത് വരെ സമരം ചെയ്യുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.