കേരളം

kerala

ETV Bharat / state

യുഎപിഎ കേസ്: താഹയുടെ ജാമ്യാപേക്ഷ എൻ.ഐ.എ. കോടതി തള്ളി - UPA case

താഹാ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിക്കുന്ന ദൃശ്യങ്ങൾ കോടതി പരിശോധിച്ചു. അതോടൊപ്പം താഹയുടെ വീട്ടിൽ നിന്നും പിടിച്ചെടുത്ത ലഘുലേഖകൾ, കൊറിയർ, മാവോയിസ്റ്റ് അനുകൂല പുസ്തകങ്ങൾ എന്നിവയും കോടതി വിശദശമായി പരിശോധിച്ചു. പ്രാഥമിക പരിശോധനയിൽ ദൃശ്യങ്ങളെ അവിശ്വസിക്കേണ്ട കാര്യമില്ലന്ന നിരീക്ഷണവും കോടതി നടത്തിയിരുന്നു.

യുഎപിഎ കേസ്  താഹയുടെ ജാമ്യാപേക്ഷ തള്ളി  എൻ.ഐ.എ. കോടതി  പന്തീരാങ്കാവ് യുഎപിഎ കേസ്  പന്തീരാങ്കാവ് യുഎപിഎ  എറണാകുളം  UPA case  NIA denies Thaha's bail plea
യുഎപിഎ കേസ്: താഹയുടെ ജാമ്യാപേക്ഷ തള്ളി എൻ.ഐ.എ. കോടതി

By

Published : Feb 28, 2020, 12:14 PM IST

എറണാകുളം:പന്തീരാങ്കാവ് യുഎപിഎ കേസില്‍ രണ്ടാം പ്രതി തഹാഫസലിന്‍റെ ജാമ്യാപേക്ഷ കൊച്ചിയിലെ പ്രത്യേക എൻ.ഐ.എ. കോടതി തള്ളി.താഹയുടെ ജാമ്യാപേക്ഷയിൽ ബുധനാഴ് കോടതി വിശദമായ വാദം കേട്ടിരുന്നു. ജാമ്യാപേക്ഷയെ എൻ.ഐ.എ ശക്തമായി എതിർത്തിരുന്നു.

മഞ്ചക്കൽ ഏറ്റുമുട്ടലിൽ മരിച്ച മാവോയിസ്റ്റുകളുടെ മൃതശരീരത്തിൽ നിന്നും ലഭിച്ച പുസ്തകവും താഹായുടെ വീട്ടിൽ നിന്നും ലഭിച്ചതും ഒരേ തരത്തിലുള്ള പുസ്തകമാണ്. രഹസ്യ യോഗം ചേർന്നതായി വ്യക്തമാക്കുന്ന പുസ്തകം പിടിച്ചെടുത്തിട്ടുണ്ട്. ഇതിൽ സൂചിപ്പിച്ച 'ജി' അജണ്ടയെന്നത് ഗറില്ല യുദ്ധത്തെയാണ് സൂചിപ്പിക്കുന്നത്. ജാമ്യംനൽകിയാൽ പ്രതി ഒളിവിൽ പോകുമെന്നതിൽ സംശയമില്ലന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചിരുന്നു.

അടുത്ത സുഹൃത്തുക്കളുമായി ഒരു തവണ പോലും താഹയും അലനും ഫോണിൽ സംസാരിച്ചിട്ടില്ല. രഹസ്യ സഖാക്കൾ ഫോണിൽ സംസാരിക്കരുതെന്ന മാവോയിസ്റ്റ് രീതിയാണിത്. പ്രതിയെ അറസ്റ്റ് ചെയ്ത വേളയിൽ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചത് തെളിയിക്കുന്നത് മാവോയിസ്റ്റ് ബന്ധമാണ്. മാവോയിസ്റ്റ് അനുകൂല ബാനറും പുസ്തകങ്ങളുമാണ് പിടിച്ചെടുത്തതെന്നും പ്രോസിക്യൂഷൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇത്തരം വാദങ്ങൾ അംഗീകരിച്ചാണ് ജാമ്യാപേക്ഷ കോടതി തള്ളിയത്.

താഹ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിക്കുന്ന ദൃശ്യങ്ങൾ കോടതി പരിശോധിച്ചു. അതോടൊപ്പം താഹയുടെ വീട്ടിൽ നിന്നും പിടിച്ചെടുത്ത ലഘുലേഖകൾ, കൊറിയർ, മാവോയിസ്റ്റ് അനുകൂല പുസ്തകങ്ങൾ എന്നിവയും കോടതി വിശദശമായി പരിശോധിച്ചു. പ്രാഥമിക പരിശോധനയിൽ ദൃശ്യങ്ങളെ അവിശ്വസിക്കേണ്ട കാര്യമില്ലന്ന നിരീക്ഷണവും കോടതി നടത്തിയിരുന്നു. നിലവിൽ പന്തീരാങ്കാവ് കേസ് പ്രതികളായ അലനും, താഹയും തൃശൂരിലെ അതിസുരക്ഷാ ജയിലിൽ റിമാന്‍റില്‍ കഴിയുകയാണ്.

ABOUT THE AUTHOR

...view details