കൊച്ചി:പി.എസ്.സിയേയും പിഎസ്സിയുടെ പരീക്ഷ നടത്തിപ്പിനെയും രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. പരീക്ഷാ ക്രമക്കേടില്‍ പ്രതി ചേര്‍ക്കപ്പെട്ടവരുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ വിമര്‍ശനം. പിഎസ്‌സിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണ്. ഉന്നതബന്ധങ്ങളുള്ളവർക്ക് ചോദ്യപേപ്പറും ഉയർന്ന മാർക്കും ലഭിക്കുന്ന സാഹചര്യമാണുള്ളത്. പരീക്ഷാ ഹാളിൽ മൊബൈൽ ഫോൺ എത്തിയത് എങ്ങനെയാണ്, ഈ രീതിയിലാണോ പരീക്ഷ നടത്തേണ്ടത്? തുടങ്ങിയ ചോദ്യങ്ങൾ ഹൈക്കോടതി പ്രോസിക്യൂഷനോട് ഉന്നയിച്ചു.
പിഎസ്‌സിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി - പൊലീസിനും പിഎസ്‌സിക്കുമെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
"ഉന്നതബന്ധങ്ങളുള്ളവർക്ക് ചോദ്യപേപ്പറും ഉയർന്ന മാർക്കും ലഭിക്കുന്ന സാഹചര്യമാണുള്ളത്. പരീക്ഷാ ഹാളിൽ മൊബൈൽ ഫോൺ എത്തിയത് എങ്ങനെയാണ്"
യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്: പൊലീസിനും പിഎസ്‌സിക്കുമെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
പൊലീസിനെതിരെയും ഹൈക്കോടതി വിമര്‍ശനമുന്നയിച്ചു. സഹപാഠിയെ കുത്തി പരിക്കേല്‍പ്പിച്ച പ്രതിയെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന് കോടതി ചോദിച്ചു. പൊലീസ് പ്രതികളുടെ രാഷ്‌ട്രീയം പരിഗണിക്കുന്നുണ്ടോയെന്നും കോടതി ചോദിച്ചു. യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസിലെ മൂന്നാം പ്രതി ആമിറിന്‍റെയും പിഎസ്‌സി പരീക്ഷാ തട്ടിപ്പു കേസിലെ നാലാം പ്രതി സഫീറിന്‍റെയും മുൻകൂർ ജാമ്യാപേക്ഷയാണ് കോടതിയുടെ പരിഗണനക്കെത്തിയത്. ഇരുവരുടെയും ജാമ്യപേക്ഷ പരിഗണിക്കുന്നത് അടുത്താഴ്ചത്തേക്ക് മാറ്റി.
Last Updated : Aug 22, 2019, 7:30 PM IST