കേരളം

kerala

ETV Bharat / state

കൊച്ചി കോർപ്പറേഷൻ യു.ഡി.എഫ് പ്രകടനപത്രിക പുറത്തിറക്കി - kerala election

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രകടന പത്രിക പ്രകാശനം ചെയ്‌തു.

കൊച്ചി കോർപ്പറേഷൻ യു.ഡി.എഫ് പ്രകടനപത്രിക പുറത്തിറക്കി  യു.ഡി.എഫ്  തദ്ദേശ തെരഞ്ഞെടുപ്പ്  കേരള തെരഞ്ഞെടുപ്പ് 2020  election news  kerala election  election latest news
കൊച്ചി കോർപ്പറേഷൻ യു.ഡി.എഫ് പ്രകടനപത്രിക പുറത്തിറക്കി

By

Published : Nov 26, 2020, 12:40 PM IST

എറണാകുളം: കൊച്ചി കോർപ്പറേഷൻ യു.ഡി.എഫ് പ്രകടനപത്രിക പുറത്തിറക്കി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രകടന പത്രിക പ്രകാശനം ചെയ്‌തു. കൊച്ചിയിൽ നടന്ന വികസന പ്രവർത്തനങ്ങളെല്ലാം നടപ്പിലാക്കിയത് കോൺഗ്രസ് ഭരണകാലത്താണെന്ന് അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് തുടങ്ങി വെച്ച ചില വികസന പ്രവർത്തനങ്ങൾ പൂർത്തികരിക്കുക മാത്രമാണ് ഇടതു മുന്നണി ചെയ്‌തത്. വികസനതുടർച്ചയ്‌ക്ക് ജനങ്ങൾ കെച്ചിയിൽ വീണ്ടും യു.ഡി.എഫിനെ അധികാരത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

കൊച്ചി കോർപ്പറേഷൻ യു.ഡി.എഫ് പ്രകടനപത്രിക പുറത്തിറക്കി

കൊച്ചി കോർപ്പറേഷനിലേക്ക് മത്സരിക്കുന്ന മുഴുവൻ യു.ഡി.എഫ് സ്ഥാനാർഥികൾക്കും ഉമ്മൻ ചാണ്ടി ഹാരാർപ്പണം നടത്തി. ഡി.സി.സി.പ്രസിഡൻറ് ടി.ജെ.വിനോദ് എം.എൽ.എ ഉൾപ്പടെയുള്ള ജില്ലയിലെ കോൺഗ്രസ് നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.

ABOUT THE AUTHOR

...view details