കേരളം

kerala

ETV Bharat / state

യുഡിഎഫ് ഏകോപന സമിതി യോഗം ഇന്ന് കൊച്ചിയിൽ - യുഡിഎഫ് നേതൃയോഗം ഇന്ന്

അരിയിൽ ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണം, എകെ ആന്‍റണിയുടെ മൃദു ഹിന്ദുത്വ പരാമർശവുമായി ബന്ധപ്പെട്ട കോൺഗ്രസ് നേതാക്കളുടെ വ്യത്യസ്‌ത അഭിപ്രായങ്ങൾ എന്നിവയൊക്കെ യോഗത്തിൽ ചർച്ചയാകാനിടയുണ്ട്.

udf meeting today at kochi  udf meeting today  udf meeting  udf meeting today  kochi udf meeting  udf  യുഡിഎഫ് ഏകോപന സമിതി യോഗം  യുഡിഎഫ്  യുഡിഎഫ് നേതൃയോഗം  യുഡിഎഫ് നേതൃയോഗം ഇന്ന്  യുഡിഎഫ് ഏകോപന സമിതി യോഗം നടക്കുന്നത് എവിടെ
യുഡിഎഫ്

By

Published : Dec 30, 2022, 9:44 AM IST

എറണാകുളം:രാഷ്ട്രീയ വിവാദങ്ങൾ കത്തിനിൽക്കെ യുഡിഎഫ് ഏകോപന സമിതി യോഗം ഇന്ന് കൊച്ചിയിൽ ചേരും. പ്രമുഖ യുഡിഎഫ് നേതാക്കളെല്ലാം യോഗത്തിൽ പങ്കെടുക്കും. രാവിലെ പത്ത് മണി മുതൽ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലാണ് യുഡിഎഫ് യോഗം നടക്കുന്നത്.

ഇടതു മുന്നണി കൺവീനർ ഇ പി ജയരാജനെതിരായ റിസോർട്ട് വിവാദം വേണ്ട രീതിയിൽ രാഷ്ട്രീയമായി ഉപയോഗിക്കാൻ കഴിഞ്ഞില്ലെന്ന വിമർശനം യുഡിഎഫ് നേതാക്കൾക്കിടയിലുണ്ട്. ഇത്തരം വിഷയങ്ങളിൽ ഏകാഭിപ്രായം പറയാൻ യുഡിഎഫ് നേതാക്കൾക്ക് കഴിയാത്തതും യോഗത്തിൽ ചർച്ചയാകും. ഈ വിഷയത്തിൽ ഇ പി ജയരാജൻ അധികാര ദുർവിനിയോഗം നടത്തിയെന്നും അന്വേഷണം ആവശ്യമാണെന്നുമാണ് യുഡിഎഫ് നേതാക്കളുടെ പൊതുവായ അഭിപ്രായം.

എ കെ ആന്‍റണിയുടെ മൃദു ഹിന്ദുത്വത്തെ കുറിച്ചുള്ള പ്രസ്‌താവനയെ പിന്തുണച്ച് വി ഡി സതീശനും , കെ മുരളീധരനും രംഗത്തെത്തിയിരുന്നു. അതേസമയം, ഇതിനെതിരായ നിലപാടായിരുന്നു രാജ്മോഹാൻ ഉണ്ണിത്താൻ സ്വീകരിച്ചത്. ഈ വിഷയത്തിൽ ലീഗിന്‍റെ അഭിപ്രായം ഉൾപ്പടെ യുഡിഎഫ് യോഗത്തിൽ ഉന്നയിക്കാനാണ് സാധ്യത.

അതേസമയം, അരിയിൽ ഷുക്കൂർ വധക്കേസിൽ പി ജയരാജനെ രക്ഷിക്കാൻ പി കെ കുഞ്ഞാലിക്കുട്ടി ഇടപെട്ടുവെന്ന കണ്ണൂരിലെ അഭിഭാഷകന്‍റെ വെളിപ്പെടുത്തലിനെ തുടർന്നുള്ള രാഷ്ട്രീയ സാഹചര്യവും യോഗത്തിൽ ഉയർന്നു വരാൻ സാധ്യതയുണ്ട്. വിവാദം ഗൗരവമേറിയതാണെന്ന കെ സുധാകരന്‍റെ ആദ്യത്തെ പ്രസ്‌താവനയിൽ ലീഗിന് അതൃപ്‌തിയുണ്ട്. ഇത്തരം വിഷയങ്ങളിൽ യോഗത്തിൽ ശക്തമായ വിമർശനങ്ങൾ ഉയരാനും സാധ്യതയുണ്ട്.

ABOUT THE AUTHOR

...view details