എറണാകുളം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് യു.ഡി.എഫ് സ്ഥാനാർഥികൾ ഹൈക്കോടതിയിൽ. അരൂർ, ഉടുമ്പഞ്ചോല, ദേവികുളം, പീരുമേട് എന്നിവിടങ്ങളിലെ സ്ഥാനാർഥികളാണ് ഹൈക്കോടതിയെ സമീപിച്ചത്.
യു.ഡി.എഫ് സ്ഥാനാർഥികൾ ഹൈക്കോടതിയിൽ - udf high court
ബൂത്തുകളിൽ വീഡിയോ ചീത്രീകരണം വേണമെന്ന് ആവശ്യം
![യു.ഡി.എഫ് സ്ഥാനാർഥികൾ ഹൈക്കോടതിയിൽ യു.ഡി.എഫ് സ്ഥാനാഥികൾ യു.ഡി.എഫ് സ്ഥാനാഥികൾ ഹൈക്കോടതി യു.ഡി.എഫ് യു.ഡി.എഫ് ഹൈക്കോടതി ഷാനിമോൾ ഉസ്‌മാൻ udf candidates at high court udf candidates high court udf udf high court high court](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11261527-thumbnail-3x2-hcc.jpg)
യു.ഡി.എഫ് സ്ഥാനാഥികൾ ഹൈക്കോടതിയിൽ
ബൂത്തുകളിൽ വീഡിയോ ചീത്രീകരണം വേണമെന്നാണ് അരൂരിലെ യു.ഡി.എഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്‌മാന്‍റെ ആവശ്യം. അതേ സമയം തമിഴ്‌നാട്ടിൽ നിന്ന് വോട്ടർമാർ എത്തുന്നത് തടയണമെന്നാണ് ഇടുക്കിയിലെ യു.ഡി.എഫ് സ്ഥാനാർഥികളുടെ ആവശ്യം. കൂടാതെ അതിർത്തിയിൽ കേന്ദ്രസേനയെ വിന്യസിക്കണമെന്നും വാഹന പരിശോധന നടത്തണമെന്നും സ്ഥാനാർഥികൾ ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. ഹർജികൾ അൽപ സമയത്തിനകം പരിഗണിക്കും.
Last Updated : Apr 3, 2021, 1:00 PM IST