എറണാകുളം:തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പ്രവര്‍ത്തകരുടെയും നേതാക്കളുടെയും അകമ്പടിയോടെയാണ് കലക്ടറേറ്റിലെത്തി വരണാധികാരിക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. പെട്രോൾ, ഡീസൽ, പാചക വാതക വില വര്‍ധനവ് എന്നിവയില്‍ പ്രതിഷേധിച്ച് സൈക്കിള്‍ റിക്ഷയിലാണ് ഉമയെത്തിയത്.
പിടി തോമസ് മരിക്കുന്നില്ല ജീവിക്കുന്നു ഞങ്ങളിലൂടെ എന്ന മുദ്രാവാക്യം മുഴക്കി പ്രവർത്തകരുടെയും യുഡിഎഫ് നേതാക്കളുടെയും അകമ്പടിയോടെയാണ് പത്രിക സമർപ്പിക്കാൻ ഉമ തോമസ് എത്തിയത്. തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്നും തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നും ഉമ തോമസ് പറഞ്ഞു. തെരഞ്ഞെടുപ്പിൽ എല്ലാവരുടെയും വോട്ട് വേണമെന്നും ഉമ തോമസ് പറഞ്ഞു.