അലന്‍റെയും താഹയുടെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി
പൊലീസ് കണ്ടെടുത്തിട്ടുള്ള ലഘുലേഖകളും പോസ്റ്ററുകളും യുഎപിഎ നിയമം ചുമത്താൻ ഗൗരവമുള്ളതല്ലെന്ന് അലനും താഹയും ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ പറയുന്നു
എറണാകുളം: യുഎപിഎ നിയമപ്രകാരം കോഴിക്കോട് അറസ്റ്റിലായ അലൻ ഷുഹൈബിന്റെയും താഹ ഫസലിന്‍റെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി. കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്. പൊലീസ് കണ്ടെടുത്തിട്ടുള്ള ലഘുലേഖകളും പോസ്റ്ററുകളും യുഎപിഎ നിയമം ചുമത്താൻ ഗൗരവമുള്ളതല്ലന്നാണ് അലനും താഹയും ജാമ്യാപേക്ഷയില്‍ പറഞ്ഞിട്ടുള്ളത്. നേരത്തെ ഇരുവരുടെയും ജാമ്യാപേക്ഷ കോടതി പരിഗണിച്ചിരുന്നെങ്കിലും പ്രതികളിൽ ഒരാളുടെ കൈയ്യക്ഷരം പരിശോധിക്കണമെന്നും ഇയാൾ ചികിത്സയിലാണെന്നും പൊലീസ് കോടതിയെ അറിയിച്ചിരുന്നു. അലനെയും താഹയെയും പന്തീരാങ്കാവ് പൊലീസാണ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്‌തത്.