എറണാകുളം: മൂന്നര കിലോ കഞ്ചാവുമായി കൊച്ചിയില്‍ രണ്ടു പേര്‍ പിടിയില്‍. കാട്ടാളൻ അൻസാർ എന്നറിയപ്പെടുന്ന കാക്കനാട് സ്വദേശി അൻസാര്‍, സുഭാഷ് എന്നിവരാണ് എക്സൈസിന്‍റെ പിടിയിലായത്. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എ.എസ് രഞ്ജിത്തിന്‍റെ നിയന്ത്രണത്തിലുള്ള നാർക്കോട്ടിക് ടോപ് സീക്രട് ഗ്രൂപ്പ് നൽകിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ബി.സുരേഷും സംഘവും ചേർന്നാണ് ഇരുവരെയും പിടികൂടിയത്. കഞ്ചാവ് കടത്താൻ ഇവർ ഉപയോഗിച്ച കാറും സംഘം പിടിച്ചെടുത്തു.
മൂന്നര കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ - മൂന്നര കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
കാക്കനാട് സ്വദേശി അൻസാര്‍, സുഭാഷ് എന്നിവരാണ് എക്സൈസിന്‍റെ പിടിയിലായത്
![മൂന്നര കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4265458-572-4265458-1566973431329.jpg)
മൂന്നര കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
പെരുമ്പാവൂർ ഓടക്കാലിക്കടുത്തു വെച്ച് എക്സൈസ് സംഘം ഇവരുടെ വാഹനം തടഞ്ഞെങ്കിലും വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ സംഘം പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഓണവിപണി ലക്ഷ്യമാക്കി കച്ചവടം നടത്തുന്നതിനായി കൊണ്ടുവന്ന കഞ്ചാവാണ് ഇവരിൽ നിന്നു പിടിച്ചെടുത്തതെന്ന് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി.സുരേഷ് അറിയിച്ചു.
TAGGED:
കഞ്ചാവുമായി രണ്ടുപേർ പിടിയിൽ