കൊച്ചി: കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ പെരുമ്പാവൂർ എക്സൈസ് പിടികൂടി. ഒഡീഷാ സംസ്ഥാനക്കാരായ ഭഗവത്ത് മാലിക്ക് (26), ദീപക്ക് കുമാർ ജീന്ന (28)എന്നിവരെയാണ് പെരുമ്പാവൂർ നെല്ലിമോളം, മരോട്ടിക്കടവ് ഭാഗത്ത് നിന്നും പിടികൂടിയത്. ഇവരിൽ നിന്നും രണ്ട് കിലോ കഞ്ചാവ് പിടിച്ചെടുത്തു . കുറഞ്ഞ വിലക്ക് ലഭിക്കുന്ന കഞ്ചാവ് കേരളത്തിലെത്തിച്ച് ഇതര സംസ്ഥാനക്കാർക്കിടയിൽ കൂടിയ വിലക്ക് വിറ്റഴിച്ചുവരികയായിരുന്നു പ്രതികള്‍. കുറച്ച് നാളുകൾക്ക് മുമ്പാണ് നെല്ലിമോളം, മരോട്ടി കടവ് ഭാഗങ്ങളിൽ കഞ്ചാവ് വിൽപന നടക്കുന്നതായി എക്സൈസിന് വിവരം ലഭിച്ചത്.
കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍ - other state workers
ഇതര സംസ്ഥാനക്കാർക്കിടയിൽ മല്ലിക്ക് ഭായി, ചോട്ടു ഭായി എന്നീ പേരുകളിലാണ് പ്രതികള്‍ അറിയപ്പെട്ടിരുന്നത്
ഇതര സംസ്ഥാനക്കാർക്കിടയിൽ മല്ലിക്ക് ഭായി, ചോട്ടു ഭായി എന്നീ പേരുകളിലാണ് പ്രതികള്‍ അറിയപ്പെട്ടിരുന്നത്. അവധി ദിവസമായ ഞായറാഴ്ച്ചയാണ് പ്രതികൾ കഞ്ചാവ് വിൽക്കാൻ പ്രധാനമായും തെരഞ്ഞെടുത്തിരുന്നത്. അവധി ദിവസം ധാരാളം ഇതര സംസ്ഥാക്കാർ പെരുമ്പാവൂരിലും സമീപ പ്രദേശങ്ങളിലും എത്തുമെന്ന് പ്രതികൾ പെരുമ്പാവൂർ എക്സൈസിനോട് പറഞ്ഞു. പ്രിവന്‍റീവ് ഓഫീസര്‍മാരായ വി.ആർ ബാബു, പ്രതാപൻ, സിവിൽ എക്സൈസ് ഓഫീസർമാരായ എം.എ അസൈനാർ, സി.എം നവാസ്, പി.എൽ വികാന്ത്, ഷാഡോ ടീം അംഗങ്ങളായ വി.എ ഷമീർ, എം.എ ഷിബു, പി.ആർ അനുരാജ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.