എറണാകുളം: കേരളത്തിലേക്ക് ഓക്‌സിജൻ എത്തിക്കുന്നതിന് രണ്ടു ടാങ്കറുകൾ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും കൊൽക്കത്തയിലേക്ക് അയച്ചു. എയർഫോഴ്‌സിന്‍റെ ചാർട്ടർ കാർഗോ വിമാനത്തിലാണ് ടാങ്കറുകൾ അയച്ചത്. കഴിഞ്ഞ വ്യാഴാഴ്ച എയർ ഇന്ത്യയുടെ കാർഗോ വിമാനത്തിൽ ടാങ്കറുകൾ അയക്കാനായിരുന്നു ലക്ഷ്യമിട്ടത്. ഇതിനായി മൂന്ന് ടാങ്കറുകൾ കൊച്ചി എയർപോർട്ടിൽ എത്തിച്ചെങ്കിലും കനത്ത മഴയെത്തുടർന്ന് അന്ന് വിമാനത്തിന് ഇറങ്ങാൻ കഴിഞ്ഞിരുന്നില്ല.
കേരളത്തിന് ഓക്‌സിജൻ, രണ്ട് ടാങ്കറുകൾ കൂടി ബംഗാളിലേക്ക്
എയർഫോഴ്‌സിന്‍റെ ചാർട്ടർ കാർഗോ വിമാനത്തിലാണു ടാങ്കറുകൾ അയച്ചത്.
ALSO READ:ഡിആര്‍ഡിഒ വികസിപ്പിച്ച കൊവിഡ് മരുന്നിന്‍റെ ആദ്യ ബാച്ച് പുറത്തിറക്കി
തുടർന്ന് ടാങ്കറുകൾ കോയമ്പത്തൂരിലേക്കു കൊണ്ടുപോയി. വെള്ളിയാഴ്ച പുലർച്ചെ ഒരെണ്ണം അവിടെ നിന്ന് അയച്ചു. ബാക്കി രണ്ടു ടാങ്കറുകളും തിരികെ കൊച്ചിയിൽ എത്തിച്ചാണ് വിമാനത്തിൽ അയച്ചത്. ഓക്സിജൻ നിറച്ച ശേഷം റോഡുമാർഗം ആയിരിക്കും ടാങ്കറുകൾ കേരളത്തിലെത്തിക്കുക. ഇവ റോഡ് മാർഗം തിരിച്ചെത്തിക്കാൻ കുറഞ്ഞത് ഒരാഴ്ചയെങ്കിലും എടുക്കുമെന്ന് അധികൃതർ അറിയിച്ചു. പരിശീലനം ലഭിച്ച ഡ്രൈവർമാരും ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരുമാണ് ടാങ്കറുകൾക്കൊപ്പം വിമാനത്തിൽ യാത്രതിരിച്ചത്.