കേരളം

kerala

ETV Bharat / state

ട്രെയിനിൽ വച്ച് യുവതിയെ ആക്രമിച്ച സംഭവം; രണ്ടുപേർ കൂടി പിടിയിൽ - ഗുരുവായൂർ-പുനലൂർ പാസഞ്ചർ

പിടിയിലായ സുരേഷ്, അച്ചു എന്നിവരാണ് മുഖ്യപ്രതി ബാബുകുട്ടൻ കവർച്ച നടത്തിയ സ്വർണം വിൽക്കാനും, ഇയാളെ ഒളിവിൽ പോകാനും സഹായിച്ചത്

women attacked in passenger train  ട്രെയിനിൽ വച്ച് യുവതിയെ ആക്രമിച്ച സംഭവം  train attack  guruvayur punalur passenger  ഗുരുവായൂർ-പുനലൂർ പാസഞ്ചർ  ട്രെയിൻ ആക്രമണം
ട്രെയിനിൽ വച്ച് യുവതിയെ ആക്രമിച്ച സംഭവം; രണ്ടുപേർ കൂടി പിടിയിൽ

By

Published : May 16, 2021, 7:35 PM IST

എറണാകുളം:ഗുരുവായൂർ-പുനലൂർ പാസഞ്ചറിൽ വച്ച് യുവതിയെ ആക്രമിച്ച കേസിൽ രണ്ടുപേർ കൂടി പിടിയിൽ. വർക്കല ആയിരൂർ സ്വദേശികളായ സുരേഷ്, അച്ചു എന്നിവരാണ് റെയിൽവെ പൊലീസിന്‍റെ പിടിയിലായത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് പൊലീസിന്‍റെ പിടിയിലായവരുടെ എണ്ണം അഞ്ചായി. പിടിയിലായ മുഖ്യപ്രതി ബാബുകുട്ടൻ കവർച്ച നടത്തിയ സ്വർണം വിൽക്കാനും, ഇയാളെ ഒളിവിൽ പോകാൻ സഹായിച്ചതും ഇവരാണ്.

കൂടുതൽ വായിക്കാൻ:ട്രെയിനിൽ യുവതിയെ ആക്രമിച്ച കേസ്; പ്രതി ബാബുക്കുട്ടനുമായി പൊലീസ് തെളിവെടുപ്പ് നടത്തി

മോഷ്‌ടിക്കപ്പെട്ട യുവതിയുടെ ബാഗ് സുരേഷിന്‍റെ വീട്ടിൽ നിന്നും പൊലീസ് കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട് നേരത്തെ പിടിയിലായ പ്രദീപും മുത്തുവുമാണ് സ്വർണാഭരണങ്ങൾ വിറ്റത്. സുരേഷാണ് തുക എല്ലാവർക്കും വീതിച്ചു നൽകിയതെന്നും റെയിൽവെ പൊലീസ് പറഞ്ഞു. ബാബുക്കുട്ടനെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് ഉടൻ പൂർത്തിയാക്കാനാണ് റെയിൽവെ പൊലീസിന്‍റെ തീരുമാനം.

കൂടുതൽ വായിക്കാൻ:ട്രെയിനിൽ യുവതിയെ ആക്രമിച്ച കേസിലെ പ്രതി പിടിയില്‍

ABOUT THE AUTHOR

...view details