എറണാകുളം:കൊച്ചിയിലെ പെറ്റ് ഷോപ്പിൽ നിന്നും നായക്കുട്ടിയെ മോഷ്ടിച്ച കർണാടക ഷിമോഗ സ്വദേശികൾ പിടിയിൽ. എഞ്ചിനിയറിങ് വിദ്യാർഥികളായ നിഖിലും, ശ്രേയയുമാണ് പിടിയിലായത്. ഇരുവരെയും കർണാടകയിൽ വച്ചാണ് പനങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തത്. നായക്കുട്ടിയേയും ഇവരുടെ പക്കൽ നിന്നും ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ശനിയാഴ്‌ച വൈകുന്നേരമായിരുന്നു നെട്ടൂരിലെ പെറ്റ് ഷോപ്പില്‍ നിന്ന് നായ്ക്കുട്ടിയെ ഇരുവരും ചേർന്ന് മോഷ്‌ടിച്ചത്. സ്വിഫ്റ്റ് ഇനത്തിൽ പെടുന്നഈ നായ്ക്കുട്ടിക്ക് ഇരുപതിനായിരം രൂപയോളമാണ് വില. ബൈക്കിലെത്തിയ ഇരുവരും ഹെല്‍മെറ്റിനുള്ളില്‍ നായ്ക്കുട്ടിയെ ഒളിപ്പിച്ച് കടത്തുകയായിരുന്നു.