എറണാകുളം:ഉണക്കമീൻ കച്ചവടത്തിന്‍റെ മറവിൽ കഞ്ചാവ് വിറ്റ രണ്ട് പേർ പെരുമ്പാവൂരിൽ പിടിയിൽ. തണ്ടേക്കാട് സ്വദേശി ബിലാൽ എന്ന് വിളിക്കുന്ന ബിനു (35), ആളൂർ സ്വദേശി കിങ്ങിണി എന്ന ഷിജോ (25) എന്നിവരെയാണ് ഞായറാഴ്ച്ച രാത്രി 10.30ന് പാലക്കാട്ടുതാഴത്ത് നിന്നും പെരുമ്പാവൂർ എക്സൈസ് പിടികൂടിയത്. ഇവരിൽ നിന്നും 16 കിലോ കഞ്ചാവും പിടിച്ചെടുത്തു.
കഞ്ചാവ് വിൽപന നടത്തിയ രണ്ട് പേർ പിടിയിൽ
ലോറിയിൽ ഉണക്കമീൻ കച്ചവടം നടത്തുകയും ഇതിന്‍റെ മറവിൽ ആവശ്യക്കാർക്ക് കഞ്ചാവ് വിൽക്കുകയുമായിരുന്നു. എക്സൈസ് കുന്നത്തുനാട് സർക്കിൾ ഇൻസ്പെക്ടർ മുഹമ്മദ് ഹാരിസ്, പ്രിവന്‍റീവ് ഓഫീസർമാരായ അനീഷ് മോഹൻ, ബാലകൃഷ്ണൻ നായർ, സിവിൽ എക്സൈസ് ഓഫീസർ പി .എൻ അജി, ബെന്നി പീറ്റർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
Last Updated : May 18, 2020, 8:15 PM IST