വാഹനത്തിൽ പിന്തുടർന്ന് വധിക്കാൻ ശ്രമിച്ച സംഘത്തിലെ രണ്ടു പേർ പിടിയിൽ - nedumbasseri
കുട്ടുമ്മശ്ശേരി സ്വദേശി രഞ്ജിത്തിനെ വാഹനത്തിൽ പിന്തുടർന്ന് വധിക്കാൻ ശ്രമിച്ച രണ്ടു യുവാക്കളെയാണ് അറസ്റ്റ് ചെയ്‌തത്. കൂട്ടുപ്രതികൾ ഒളിവിലാണ്.
രണ്ടു പേർ പിടിയിൽ
എറണാകുളം:വാഹനത്തിൽ പിന്തുടർന്ന് വധിക്കാൻ ശ്രമിച്ച സംഘത്തിലെ രണ്ടു യുവാക്കളെ ആലുവ പൊലീസ് പിടികൂടി. കഴിഞ്ഞ മാസം 16ന് കുട്ടുമ്മശ്ശേരി സ്വദേശി രഞ്ജിത്തിനെയാണ് സംഘം വധിക്കാൻ ശ്രമിച്ചത്. ആലുവ യുസി കോളജിന് സമീപത്ത് വച്ചായിരുന്നു സംഭവം. മാറമ്പള്ളി സ്വദേശി ഷഫീക്ക് (33), നെടുമ്പാശ്ശേരി സ്വദേശി ഫൈസൽ (32) എന്നിവരെയാണ് പിടികൂടിയത്. കൂട്ടുപ്രതികൾ ഒളിവിലാണ്. അത്താണിയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.