എറണാകുളം: കേരള രാഷ്‌ട്രീയത്തിൽ മികച്ച പ്രകടനം കാഴ്‌ച വച്ച് സാന്നിധ്യമറിയിച്ചിരിക്കുകയാണ് ജനകീയ കൂട്ടായ്‌മയായ ട്വന്‍റി ട്വന്‍റി. കിഴക്കമ്പലത്തിന് പുറമെ സാന്നിധ്യമറിയിച്ച സമീപ പഞ്ചായത്തുകളിലും ട്വന്‍റി ട്വന്‍റി മികച്ച നേട്ടമാണുണ്ടാക്കിയിരിക്കുന്നത്.
കേരള രാഷ്‌ട്രീയത്തിൽ സാന്നിധ്യമറിയിച്ച് ട്വന്‍റി ട്വന്‍റി - ernakulam election news
രണ്ടാം വാർഡ് ഒഴികെ എല്ലാ വാർഡിലും ട്വന്‍റി ട്വന്‍റിയാണ് മുന്നിട്ട് നിൽക്കുന്നത്.
കേരള രാഷ്‌ട്രീയത്തിൽ സാന്നിധ്യമറിയിച്ച് ട്വന്‍റി ട്വന്‍റി
ട്വന്‍റി ട്വന്‍റിയെ തോൽപ്പിക്കാൻ എൽഡിഎഫും യുഡിഎഫും ബിജെപിയും കച്ച മുറുക്കി തെരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങിയെങ്കിലും അതിനൊന്നും ഫലം കണ്ടില്ലെന്ന രീതിയൽ മികച്ച രീതിയിൽ മുന്നേറുകയാണ് ട്വന്‍റി ട്വന്‍റി. ഐക്കരനാട് പഞ്ചായത്തിലെ മൂന്ന് വാർഡുകളിലും മഴുവന്നൂരിൽ രണ്ടു വാർഡുകളിലും ട്വന്‍റി ട്വന്‍റി വിജയിച്ചു. രണ്ടാം വാർഡ് ഒഴികെ എല്ലാ വാർഡിലും ട്വന്‍റി ട്വന്‍റിയാണ് മുന്നിട്ട് നിൽക്കുന്നത്. കുന്നത്തുന്നാട്ടിൽ നാലിടങ്ങളിലാണ് ട്വന്‍റി ട്വന്‍റി ലീഡ് ചെയ്യുന്നത്.