കേരളം

kerala

ETV Bharat / state

കളമശ്ശേരി മെഡിക്കൽ കോളജിന് ട്രോമ കെയര്‍ ആംബുലന്‍സ് - ambulance

ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നാണ് ആംബുലന്‍സ് മെഡിക്കല്‍ കോളജിനായി വാങ്ങുന്നത്

ഐസിയു സൗകര്യത്തോടു കൂടിയ ആധുനിക ട്രോമ കെയര്‍ ആംബുലന്‍സ്

By

Published : Aug 5, 2019, 4:42 PM IST

കൊച്ചി:കളമശ്ശേരിയിലെ എറണാകുളം സർക്കാർ മെഡിക്കല്‍ കോളജിന് ഇനി ഐസിയു സൗകര്യത്തോടു കൂടിയ ആധുനിക ട്രോമ കെയര്‍ ആംബുലന്‍സ്. ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 40.31 ലക്ഷം രൂപ ചെലവിട്ടാണ് ആംബുലന്‍സ് മെഡിക്കല്‍ കോളജിനായി വാങ്ങുന്നത്. പോര്‍ട്ടബിള്‍ വെന്‍റിലേറ്റര്‍, ഓട്ടോമേറ്റഡ് സിപിആര്‍ മെഷീന്‍, ഡിഫൈബ്രിലേറ്റര്‍, ലാറിംഗോസ്കോപ്പ്, മള്‍ട്ടി പാരാമീറ്റര്‍ മോണിറ്റര്‍, ഇന്‍ഫ്യൂഷന്‍ പമ്പ്, സിറിഞ്ച് പമ്പ്, പോര്‍ട്ടബിള്‍ സക്ഷന്‍, ഫ്രീസര്‍ തുടങ്ങി 21 ഉപകരണങ്ങളാണ് ആംബുലന്‍സിലുണ്ടാകുക.

രാസാപകടങ്ങളുണ്ടാകുന്ന ഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങുന്നതിനുള്ള സുരക്ഷാവസ്ത്രങ്ങളും മുഖാവരണവും ആംബുലൻസിൽ ഉണ്ടാകും. ആംബുലന്‍സ് വാങ്ങുന്നതിനുള്ള എംഎല്‍എയുടെ നിര്‍ദേശത്തിന് ജില്ലാ കലക്ടര്‍ എസ് സുഹാസ് കഴിഞ്ഞ ദിവസം ഭരണാനുമതി നല്‍കിയിരുന്നു.

ABOUT THE AUTHOR

...view details