എറണാകുളം: സ്വർണക്കടത്ത് കേസില്‍ തീവ്രവാദ ബന്ധം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ എൻഐഎക്ക് കോടതി നിർദേശം. കേസ് ഡയറി ഹാജരാക്കാനും എൻഐഎ പ്രത്യേക കോടതി നിർദേശം നല്‍കി. പ്രതികളായ സന്ദീപിന്‍റെയും സ്വപ്നയുടെയും ജാമ്യപേക്ഷ പരിഗണിക്കുന്നതിനിടെ ആയിരുന്നു കോടതി നിർദേശം. സ്വർണക്കടത്ത് കേസിൽ യുഎപിഎ ചുമത്താൻ പര്യാപ്തമായ തെളിവുകളില്ലെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. തിടുക്കപ്പെട്ട് യുഎപിഎ ചുമത്തുകയാണ് എൻഐഎ ചെയ്തത്. ഇതിന് നിയമ സാധുതയില്ലെന്നും സ്വപ്ന സുരേഷിന്‍റെ അഭിഭാഷകൻ വാദിച്ചു.
സ്വർണക്കടത്ത് കേസ്; തീവ്രവാദ ബന്ധത്തിന്‍റെ തെളിവുകൾ ഹാജരാക്കാൻ കോടതി നിർദേശം
പ്രതികളായ സന്ദീപിന്‍റെയും സ്വപ്നയുടെയും ജാമ്യപേക്ഷ പരിഗണിക്കുന്നതിനിടെയായിരുന്നു കോടതി നിർദേശം
സ്വർണക്കടത്ത് കേസ്; തീവ്രവാദ ബന്ധത്തിന്‍റെ തെളിവുകൾ ഹാജരാക്കാൻ കോടതി നിർദേശം
ഇതേ തുടർന്നാണ് കേസ് ഡയറി ഹാജരാക്കാനും തീവ്രവാദ ബന്ധത്തിന്‍റെ തെളിവുകൾ നൽകാനും കോടതി ആവശ്യപ്പെട്ടത്. എൻഐഎക്ക് വേണ്ടി അസിസ്റ്റന്‍റ് സോളിസിറ്റർ ജനറൽ കോടതിയിൽ ഹാജരാകുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ഹാജരായില്ല. ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി അടുത്ത മാസം നാലാം തീയതിയിലേക്ക് മാറ്റി.