കേരളം

kerala

ETV Bharat / state

സ്വർണക്കടത്ത് കേസ്; പ്രതികളുടെ ജാമ്യാപേക്ഷയില്‍ തീരുമാനം ഇന്ന്

പ്രതികൾക്കെതിരെ എഫ്.ഐ.ആറില്‍ ആരോപിക്കുന്ന കുറ്റങ്ങൾക്ക് തെളിവുകൾ നല്‍കണമെന്ന് കോടതി ഇന്നലെ ആവശ്യപ്പെട്ടിരുന്നു.

gold case  സ്വർണക്കടത്ത് കേസ്  സ്വർണക്കടത്ത് കേസ് പ്രതികളുടെ ജാമ്യം  എൻഐഎ  സ്വർണക്കടത്ത് കേസ് വാർത്തകൾ  trivandrum gold smuggling case  gold smuggling case updates  bail plea gold smuggling case
സ്വർണക്കടത്ത് കേസ്; പ്രതികളുടെ ജാമ്യാപേക്ഷയില്‍ തീരുമാനം ഇന്ന്

By

Published : Oct 6, 2020, 7:53 AM IST

എറണാകുളം: സ്വർണക്കടത്ത് കേസിലെ പ്രതികളുടെ ജാമ്യാപക്ഷേ കൊച്ചി എൻ.ഐ.എ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പ്രതികൾക്കെതിരെ എഫ്.ഐ.ആറില്‍ ആരോപിക്കുന്ന കുറ്റങ്ങൾക്ക് തെളിവുകൾ നല്‍കണമെന്ന് കോടതി ഇന്നലെ ആവശ്യപ്പെട്ടിരുന്നു. കേസ് ഡയറി ഹാജരാക്കണമെന്നും കോടതി എൻ.ഐ.എയ്ക്ക് നിർദേശം നല്‍കിയിരുന്നു. യുഎപിഎ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലെ എഫ്‌ഐആറില്‍ ആരോപിക്കുന്ന കുറ്റങ്ങള്‍ക്ക് തെളിവുകള്‍ നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്. സ്വര്‍ണക്കടത്തില്‍ നേരിട്ട് ബന്ധമുള്ളവരുടെയും ലാഭമുണ്ടാക്കിയവരുടെയും പട്ടിക നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. കേസ് രജിസ്റ്റര്‍ ചെയ്ത് മൂന്ന് മാസത്തോളമായിട്ടും അന്വേഷണ ഏജന്‍സിക്ക് തെളിവുകള്‍ കണ്ടെത്താനായില്ലെന്ന് ജാമ്യാപേക്ഷയിൽ പ്രതിഭാഗം ഇന്നലെ വാദിച്ചിരുന്നു.

ABOUT THE AUTHOR

...view details