ട്രോളിങിന് ശേഷം മത്സ്യ ലഭ്യതയിൽ കാര്യമായ വർധനയുണ്ടായിട്ടില്ലെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ - fish availabilty
25 മീറ്ററിലധികം മത്സ്യബന്ധന യാനങ്ങളുടെ പെർമിറ്റ് ഫീസ് വർധിപ്പിച്ചത് പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ദോഷകരമായി ബാധിക്കുന്നതല്ലെന്നും മന്ത്രി.
കൊച്ചി: ട്രോളിങിന് ശേഷം മത്സ്യ ലഭ്യതയിൽ കാര്യമായ വർധനയുണ്ടായിട്ടില്ലെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. അനിയന്ത്രിതമായ മത്സ്യബന്ധന രീതിയാണ് ഇതിന് കാരണമെന്നും മന്ത്രി വ്യക്തമാക്കി. 25 മീറ്ററിലധികം ഉയരമുള്ള മത്സ്യ ബന്ധന യാനങ്ങൾക്കാണ് സർക്കാർ പെർമിറ്റ് ഫീസ് വർധിപ്പിച്ചിരിക്കുന്നത്. ഇത് ഒരിക്കലും പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ദോഷകരമായി ബാധിക്കുന്നതല്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു. എന്നാൽ പെർമിറ്റ് ഫീസ് വർധിപ്പിച്ചതുമായി ബന്ധപ്പെട്ടുള്ള തെറ്റിദ്ധാരണകൾ മത്സ്യത്തൊഴിലാളികൾക്കിടയിൽ പരത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.