കേരളം

kerala

ETV Bharat / state

എറണാകുളത്ത് വെള്ളക്കെട്ട്; ട്രെയിനുകള്‍ക്ക് താത്‌കാലിക നിയന്ത്രണം - ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

എറണാകുളത്തുണ്ടായ കനത്ത മഴയെ തുടർന്ന് താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയ സാഹചര്യത്തില്‍ എറണാകുളം ടൗൺ, എറണാകുളം ജങ്‌ഷന്‍ എന്നീ സ്റ്റേഷനുകളിലെ സിഗ്നലുകളുടെ പ്രവർത്തനത്തെ ബാധിച്ചു. സിഗ്നൽ തകരാറിനെ തുടർന്ന് മിക്ക ട്രെയിനുകളും വൈകിയോടുകയാണ്.

train regulation in ernakulam  heavy rain in ernakulam  train regulation  train regulation due to rain  rain news  rain news today  latest rain news today  railway news today  എറണാകുളത്ത് വെള്ളക്കെട്ട്  ട്രെയിനുകള്‍ക്ക് താത്കാലിക നിയന്ത്രണം  എറണാകുളത്തുണ്ടായ കനത്ത മഴ  താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി  എർണാകുളം ടൗൺ  എർണാകുളം ടൗൺ  എറണാകുളം മഴ  എറണാകുളം റെയില്‍വേ സ്റ്റേഷന്‍  എറണാകുളം ഇന്നത്തെ പ്രധാവ വാര്‍ത്തകള്‍  മഴ വാര്‍ത്തകള്‍  ഏറ്റവും പുതിയ മഴ വാര്‍ത്തകള്‍  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  ഏറ്റവും പുതിയ വാര്‍ത്തകള്‍
എറണാകുളത്ത് വെള്ളക്കെട്ട്; ട്രെയിനുകള്‍ക്ക് താത്‌കാലിക നിയന്ത്രണം

By

Published : Aug 30, 2022, 3:21 PM IST

തിരുവനന്തപുരം:എറണാകുളത്തുണ്ടായ കനത്ത മഴയെ തുടർന്ന് താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയ സാഹചര്യത്തില്‍ എറണാകുളം ടൗൺ, എറണാകുളം ജംഗ്ഷൻ എന്നീ സ്റ്റേഷനുകളിലെ സിഗ്നലുകളുടെ പ്രവർത്തനത്തെ ബാധിച്ചു. സിഗ്നൽ തകരാറിനെ തുടർന്ന് മിക്ക ട്രെയിനുകളും വൈകിയോടുകയാണ്. ദീർഘ ദൂര ട്രെയിനുകൾ ഉൾപ്പടെ മണിക്കൂറുകൾ വൈകിയാണ് സർവിസ് നടത്തുന്നത്.

ട്രെയിൻ 12618 നിസാമുദ്ദിൻ - എറണാകുളം മംഗള എക്‌സ്‌പ്രസ് ഇന്ന്(30.08.2022) എറണാകുളം ജംഗ്‌ഷൻ സ്റ്റേഷന് പകരം എറണാകുളം ടൗൺ സ്റ്റേഷനിൽ സർവിസ് അവസാനിപ്പിച്ചു. ട്രെയിൻ 16650 നാഗർകോവിൽ - മംഗളുരു പരശുറാം എക്‌സ്‌പ്രസ്‌ തൃപ്പുണിത്തുറ - എറണാകുളം ജംഗ്ഷൻ - എറണാകുളം ടൗൺ റൂട്ടിൽ വഴി തിരിച്ച് വിടും.

12081 കണ്ണൂർ - തിരുവനന്തപുരം ജനശതാബ്‌ദി, 17230 സെക്കന്തരാബാദ് - തിരുവനന്തപുരം ശബരി എക്‌സ്‌പ്രസ്‌ ആലപ്പുഴ വഴി സർവിസ് നടത്തും. കോട്ടയം വഴിയുളള ട്രെയിൻ 06768 കൊല്ലം - എറണാകുളം മെമു എക്‌സ്‌പ്രസ്‌ തൃപ്പുണിത്തുറയിൽ സർവിസ് അവസാനിപ്പിച്ചു. അതേസമയം മഴ ശമിച്ച് വെള്ളമിറങ്ങി തുടങ്ങിയതിനെ തുടർന്ന് റെയിൽവേ എഞ്ചിനിയറിങ് വിഭാഗം സിഗ്നൽ തകരാർ ഉടൻ പരിഹരിച്ച് സാധാരണ പോലെ ട്രെയിൻ സർവിസുകൾ ക്രമീകരിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

ABOUT THE AUTHOR

...view details