എറണാകുളം:ഒഡെപെക് മുഖേനയുള്ള റിക്രൂട്ട്‌മെന്‍റ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് തൊഴിൽ വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍. കേരള അക്കാദമി ഫോര്‍ സ്‌കിൽസ് എക്‌സലൻസിന്‍റെ സഹകരണത്തോടെ ഓവര്‍സീസ് ഡവലപ്‌മെന്‍റ് ആന്‍റ് എംപ്ലോയ്‌മെന്‍റ് പ്രമോഷന്‍ കണ്‍സള്‍ട്ടൻസ് ലിമിറ്റഡ് അങ്കമാലിയില്‍ ആരംഭിച്ച ഒക്യൂപ്പേഷണല്‍ ഇംഗ്ലീഷ് ടെസ്‌റ്റ് സെന്‍റർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒഡെപെക് മുഖേനയുള്ള റിക്രൂട്ട്‌മെന്‍റ് വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ടി.പി.രാമകൃഷ്‌ണന്‍ - ernakulam
ഇന്ത്യയില്‍ നിന്നും യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ അയയ്ക്കുന്ന ആദ്യത്തെ സര്‍ക്കാര്‍ ഏജന്‍സി കൂടിയാണ് ഒഡെപെക്കെന്നും മന്ത്രി പറഞ്ഞു.
ആഗോളതലത്തില്‍ തൊഴിലുകളുടെ ഘടനയിലും സ്വഭാവത്തിലും വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ഉദ്യോഗാര്‍ഥികള്‍ ഉയര്‍ന്ന നിലവാരം കൈവരിക്കേണ്ടതുണ്ടെന്നും ഈ കാഴ്‌ചപ്പാടിന്‍റെ അടിസ്ഥാനത്തിലാണ് നൈപുണ്യ വികസനത്തിന് ഇപ്പോഴത്തെ ഗവണ്‍മെന്‍റ് ഉയര്‍ന്ന പരിഗണന നല്‍കുന്നതും നൈപുണ്യപരിശീലനപദ്ധതികള്‍ നടപ്പാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധികള്‍ക്കിടയിലും വിദേശ രാജ്യങ്ങളിലേക്കുള്ള റിക്രൂട്ട്‌മെന്‍റ് തുടരാന്‍ ഒഡെപെക്കിന് കഴിഞ്ഞത് സര്‍ക്കാരിന്‍റെ ആര്‍ജവത്തോടെയുള്ള പ്രവര്‍ത്തനത്തിന്‍റെ ഫലമാണെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ പ്രഫഷണലുകള്‍ അടക്കമുള്ളവരെ റിക്രൂട്ട് ചെയ്യുന്നതില്‍ വിദേശരാജ്യങ്ങള്‍ക്ക് ഏറെ താല്‍പര്യമുണ്ടെന്നും കഴിവും തൊഴിലിനോടുള്ള പ്രതിബദ്ധതയുമാണ് ഇതിന് മുഖ്യ കാരണമെന്നും അദ്ദേഹം അറിയിച്ചു. ആരോഗ്യ-സേവന-വിവര സാങ്കേതികവിദ്യാ മേഖലകളിലാണ് കൂടുതല്‍ അവസരങ്ങള്‍ക്ക് സാധ്യതയുള്ളത്.
അവിദഗ്‌ദ്ധ തൊഴിലാളികള്‍ക്കും വലിയ സാധ്യതകള്‍ ഉയര്‍ന്നു വരുമെന്നും ഈ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനായി ഒഡെപെക്കിന്‍റെ പ്രവര്‍ത്തനമേഖല കൂടുതല്‍ വിപുലീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ നിന്നും യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ അയയ്ക്കുന്ന ആദ്യത്തെ സര്‍ക്കാര്‍ ഏജന്‍സി കൂടിയാണ് ഒഡെപെക്കെന്നും മന്ത്രി പറഞ്ഞു.