കേരളം

kerala

ETV Bharat / state

മഹാരാഷ്‌ട്രയിലെ രാഷ്‌ട്രീയ സംഭവങ്ങൾ അത്ഭുതപ്പെടുത്തിയെന്ന് പീതാംബരൻ മാസ്റ്റർ

എൻസിപിയിലെ ചില വ്യക്തികളുടെ ദൗർബല്യമായാണ് ബിജെപിക്ക് പിന്തുണ നൽകിയ തീരുമാനത്തെ കാണുന്നതെന്നും മഹാരാഷ്‌ട്ര ഇപ്പോൾ രൂപീകരിച്ച സർക്കാരിന് അധികനാൾ ആയുസുണ്ടാവില്ലെന്നും ടി.പി പീതാംബരൻ മാസ്റ്റർ പറഞ്ഞു.

മഹാരാഷ്‌ട്രയിലെ രാഷ്‌ട്രീയ സംഭവങ്ങൾ അത്ഭുതപ്പെടുത്തിയെന്ന് ടി.പി പീതാംബരൻ മാസ്റ്റർ

By

Published : Nov 23, 2019, 2:49 PM IST

എറണാകുളം: മഹാരാഷ്‌ട്രയിലെ പെട്ടെന്നുണ്ടായ രാഷ്‌ട്രീയ സംഭവവികാസങ്ങൾ അത്ഭുതപ്പെടുത്തിയെന്ന് എൻസിപി ദേശീയ ജനറൽ സെക്രട്ടറി ടി.പി പീതാംബരൻ മാസ്റ്റർ പറഞ്ഞു. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ ജയിച്ച പാർട്ടിയിൽപെട്ടവരെ ചാക്കിട്ട് പിടിക്കുന്ന സ്വഭാവമുണ്ട് ബിജെപിക്ക്. അത് തന്നെയാണ് മഹാരാഷ്‌ട്രയിലും ഉണ്ടായത്. ഗോവയിലും കർണാടകയിലും നടത്തിയതിന് സമാനമാണിത്. താൽക്കാലികമായി അവർ വിജയിച്ചിരിക്കുകയാണ്.

മഹാരാഷ്‌ട്രയിലെ രാഷ്‌ട്രീയ സംഭവങ്ങൾ അത്ഭുതപ്പെടുത്തിയെന്ന് പീതാംബരൻ മാസ്റ്റർ

മഹാരാഷ്‌ട്രയിൽ ശിവസേനയെ പിന്തുണക്കാമെന്ന് തീരുമാനിച്ചത് എൻഡിഎയിലുണ്ടായ ഭിന്നത പ്രയോജനപ്പെടുത്താനുള്ള രാഷ്‌ട്രീയ നീക്കത്തിന്‍റെ ഭാഗമായാണ്. കേന്ദ്രത്തിൽ അധികാരം കയ്യടക്കി വെച്ചിരിക്കുന്ന ബിജെപിയും പ്രാദേശിക പാർട്ടിയായ ശിവസനേയും ഒരുപോലെയല്ല. ബിജെപിയെ എതിർക്കുന്നതിന്‍റെ ഭാഗമായി ശിവസേനയെ പിന്തുണച്ചതിൽ പാർട്ടിയിൽ അഭിപ്രായ വ്യത്യാസമില്ല. എൻസിപിയിലെ ചില വ്യക്തികളുടെ ദൗർബല്യമായാണ് ബിജെപിക്ക് പിന്തുണ നൽകിയ തീരുമാനത്തെ കാണുന്നത്.

മഹാരാഷ്‌ട്ര ഇപ്പോൾ രൂപീകരിച്ച സർക്കാരിന് അധിക നാൾ ആയുസുണ്ടാവില്ല. ജനവികാരത്തിനെതിരായ സർക്കാരാണ് നിലവിൽ വന്നത്. കേരള എൻസിപി രാഷ്‌ട്രീയത്തിൽ ഇത് യാതൊരു ചലനവുമുണ്ടാക്കില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയും ഇത് ബാധിക്കില്ല. പാർട്ടിയുടെ നയപരിപാടികളിൽ ഒരു മാറ്റവുമുണ്ടാകില്ല. ശരത് പവാറിനും കേന്ദ്ര നേതൃത്വത്തിനും ഇതേ നിലപാടാണുള്ളത്. എൻസിപി ദേശീയ നേതൃത്വത്തിന്‍റെ അറിവോടെയല്ല ഇപ്പോഴത്തെ നീക്കങ്ങൾ. വിഷയം ചർച്ച ചെയ്യാൻ ഉടൻ തന്നെ ദേശീയ തലത്തിൽ യോഗം ചേരുമെന്നും ടി.പി പീതാംബരൻ മാസ്റ്റർ ഇ.ടി.വി ഭാരതിനോട് പറഞ്ഞു.

ABOUT THE AUTHOR

...view details