എൻസിപി ഇടതുമുന്നണി വിടേണ്ട സാഹചര്യമില്ല: ടി.പി പീതാംബരൻ മാസ്റ്റർ - ടി.പി പീതാംബരൻ മാസ്റ്റർ പുതിയ വാർത്തകൾ
ജോസ് പക്ഷം ഇടതുമുന്നണിയുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതിന് എൻസിപി എന്തിന് മുന്നണി വിടണമെന്നും ടി.പി പീതാംബരൻ മാസ്റ്റർ
എറണാകുളം: പാലാ സീറ്റ് വിട്ട് നൽകേണ്ട സാഹചര്യമില്ലെന്ന് എൻസിപി സംസ്ഥാന പ്രസിഡന്‍റ് ടി.പി പീതാംബരൻ മാസ്റ്റർ. പാലാ സീറ്റുമായി ബന്ധപ്പെട്ട് മുന്നണിയിൽ പ്രശ്‌നങ്ങളില്ല. സീറ്റ് വിട്ട് നൽകാൻ ആരും ആവശ്യപെട്ടിട്ടുമില്ല. എൻസിപി ഇടതുമുന്നണി വിടേണ്ട സാഹചര്യമില്ല. തങ്ങൾ കൂടി ചേർന്ന് ഉണ്ടാക്കിയ മുന്നണിയാണ് ഇടതുമുന്നണി. ജോസ് പക്ഷം ഇടതുമുന്നണിയുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതിന് എൻസിപി എന്തിന് മുന്നണി വിടണമെന്നും ടി.പി പീതാംബരൻ മാസ്റ്റർ ചോദിച്ചു. ഇടതുമുന്നണിയുടെ ഭാഗമായി പ്രവർത്തിക്കാനുള്ള ജോസ് കെ മാണിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.