എറണാകുളം:നിയമസഭ തെരഞ്ഞെടുപ്പിനുള്ളഎൻസിപി സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സ്ഥാനാർഥികളുടെ ലിസ്‌റ്റിന് കേന്ദ്രകമ്മിറ്റി അംഗീകാരം നൽകിയതായി സംസ്ഥാന പ്രസിഡന്‍റ് ടിപി പീതാംബരൻ പറഞ്ഞു. എലത്തൂരിൽ എ.കെ ശശീന്ദ്രൻ, കോട്ടയ്ക്കലിൽ മുഹമ്മദ് കുട്ടി, കുട്ടനാട്ടിൽ തോമസ് കെ തോമസ് എന്നിവർ മത്സരിക്കും. പതിനേഴാം തീയ്യതി എൻസിപി സ്ഥാനാർഥികൾ നാമനിർദ്ദേശപത്രിക സമർപ്പിക്കും.
ഔദ്യോഗികമായി സ്ഥാനാർഥികളെ പ്രഖ്യാപിച്ച് എൻസിപി - assembly election
കോൺഗ്രസ് വിട്ട പിസി ചാക്കോയെ എൻസിപി സ്വാഗതം ചെയ്തിട്ടുണ്ട്. ചാക്കോയുമായി ഇതുവരെ സംസാരിച്ചിട്ടില്ലെന്നും ഉടനെ അദ്ദേഹവുമായി സംസാരിക്കുമെന്നും ചാക്കോയോട് സംസാരിക്കാൻ ശരദ് പവാർ നിർദ്ദേശിച്ചിട്ടുണ്ടെന്നും ടിപി പീതാംബരൻ പറഞ്ഞു.
അതേസമയം, കോൺഗ്രസ് വിട്ട പിസി ചാക്കോയെ എൻസിപി സ്വാഗതം ചെയ്തിട്ടുണ്ട്. ചാക്കോയുമായി ഇതുവരെ സംസാരിച്ചിട്ടില്ലെന്നും ഉടനെ അദ്ദേഹവുമായി സംസാരിക്കുമെന്നും ചാക്കോയോട് സംസാരിക്കാൻ ശരദ് പവാർ നിർദ്ദേശിച്ചിട്ടുണ്ടെന്നും ടിപി പീതാംബരൻ പറഞ്ഞു. പിസി ചാക്കോ ശരദ് പവാറുമായി അടുത്ത ബന്ധമുള്ള ആളാണെന്നും പി സി ചാക്കോയ്ക്ക് പോകാൻ എൻസിപി ഒഴിച്ച് മറ്റൊരു പാർട്ടിയില്ലെന്നും എൻസിപിക്ക് കേരളത്തിലും ദേശീയ തലത്തിലും നേതൃത്വപരമായ പങ്കുവഹിക്കാൻ പിസി ചാക്കോയ്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ശരദ് പവാർ 29ന് കേരളത്തിലെത്തും. നിലവിൽ എൻസിപിയിൽ തർക്കങ്ങളില്ലെന്നും വിജയ സാധ്യത പരിഗണിച്ചാണ് മത്സരിച്ചവരെ വീണ്ടും സ്ഥാനാർഥികളാക്കിയതെന്നും ടിപി പീതാംബരൻ പറഞ്ഞു. എൽഡിഎഫിന് ജയിക്കാനുള്ള അന്തരീക്ഷമാണ് പാലായിലുള്ളതെന്നും മാണി സി കാപ്പന്‍റെ പാർട്ടി വിടാനുള്ള തീരുമാനം തെറ്റായിരുന്നുവെന്നും ടിപി പീതാംബരൻ മാസ്റ്റർ കൂട്ടിച്ചേർത്തു.