കൊച്ചി: ടി.പി.ചന്ദ്രശേഖരൻ വധക്കേസില്‍ പി.കെ.കുഞ്ഞനന്തന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. മൂന്ന് മാസത്തേക്കാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കുഞ്ഞനന്തന് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും വിദ്ഗധ ചികിത്സ ആവശ്യമാണെന്നും മെഡിക്കൽ ബോർഡ് റിപ്പോർട്ട് പരിഗണിച്ചാണ് കോടതി ഉത്തരവ്. രണ്ടാഴ്‌ച കൂടുമ്പോള്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനും കോടതി നിർദേശിച്ചു.
ടിപി വധക്കേസില്‍ പി.കെ.കുഞ്ഞനന്തന് ജാമ്യം - ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ്
മെഡിക്കൽ ബോർഡിന്‍റെ റിപ്പോർട്ട് പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്
ടിപി വധക്കേസില്‍ പി.കെ.കുഞ്ഞനന്തന് ജാമ്യം
ടി.പി.വധക്കേസിലെ പതിമൂന്നാം പ്രതിയും സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയംഗവുമായ കുഞ്ഞനന്തന്‍, ആരോഗ്യനില മോശമാണെന്നും ശിക്ഷ റദ്ദാക്കി ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. ഇത് പരിഗണിച്ച കോടതി, മെഡിക്കൽ ബോർഡിൽ നിന്നും റിപ്പോർട്ട് തേടുകയായിരുന്നു. ആറ് വർഷം മുമ്പായിരുന്നു ആര്‍എംപി നേതാവ് ടി.പി.ചന്ദ്രശേഖരന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട കുഞ്ഞനന്തന് വിചാരണക്കോടതി ജീവപര്യന്തം തടവും ഒരു ലക്ഷം പിഴയും ശിക്ഷ വിധിച്ചത്.
Last Updated : Mar 13, 2020, 1:10 PM IST