കേരളം

kerala

ETV Bharat / state

Nadikar Thilakam :ടൊവിനോയുടെ 'നടികർ തിലകം' സിനിമയുടെ പേര് മാറ്റണമെന്ന് ശിവാജി ഗണേശന്‍റെ ആരാധക സംഘടന - Sivaji Ganesans fans association

Nadikar Thilakam Movie Title Controversy : അമ്മ സംഘടനയ്‌ക്ക് അയച്ച കത്തിലാണ് 'നടികർ തിലകം ശിവാജി സമൂഗനള പേരവൈ' സംഘടന സിനിമയുടെ പേര് മാറ്റാൻ ആവശ്യപ്പെട്ടത്

ടൊവിനോ തോമസ് നായകനാകുന്ന നടികർ തിലകം  നടികർ തിലകം  നടികർ തിലകം പേര് വിവാദം  Nadikar Thilakam Movie title controversy  Nadikar Thilakam Movie title  Nadikar Thilakam Movie  Nadikar Thilakam  നടികർ തിലകം പേര് മാറ്റണമെന്ന് ആവശ്യം  നടികർ തിലകം പേര് മാറ്റാൻ ശിവാജി ഗണേശന്‍റെ ആരാധകർ  ശിവാജി ഗണേശന്‍റെ ആരാധക സംഘടന  Sivaji Ganesans fans organization  Sivaji Ganesan  Sivaji Ganesans fans association  Nadigar Thilagam Sivaji Samuga Nala Peravai
Nadikar Thilakam

By ETV Bharat Kerala Team

Published : Oct 31, 2023, 1:41 PM IST

ലയാളി പ്രേക്ഷകരുടെ പ്രിയനായകൻ ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രമായ നടികർ തിലകത്തിന്‍റെ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. അതിനിടയിൽ ചിത്രത്തിന്‍റെ പേര് മാറ്റണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് തമിഴകത്തെ നടികർ തിലകം ശിവാജി ഗണേശന്‍റെ ആരാധക സംഘടന. 'നടികർ തിലകം ശിവാജി സമൂഗനള പേരവൈ' (Nadigar Thilagam Sivaji Samuga Nala Peravai) എന്ന സംഘടനയാണ് സിനിമയുടെ പേര് മാറ്റാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

'നടികർ തിലകം' സിനിമയുടെ പേര് മാറ്റണമെന്ന് 'നടികർ തിലകം ശിവാജി സമൂഗനള പേരവൈ' സംഘടന

അമ്മ സംഘടനയ്‌ക്ക് അയച്ച കത്തിലാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. നടികർ തിലകം എന്നത് തങ്ങൾക്ക് ഒരു പേര് മാത്രമല്ലെന്നും ജീവശ്വാസമാണെന്നും 'നടികർ തിലകം ശിവാജി സമൂഗനള പേരവൈ' കത്തിൽ പറയുന്നു. തമിഴ് സിനിമയുടെ എല്ലാമെല്ലാമാണ് നടികർ തിലകം എന്നും അവർ കത്തിൽ കുറിക്കുന്നു.

"നടികർ തിലകം എന്ന പേര് ഒരു മലയാള സിനിമയ്‌ക്ക് നൽകുക എന്നത് തമിഴ്‌നാട്ടിലെ ശിവാജി ഗണേശൻ ആരാധകർക്കും തമിഴ് സിനിമയെ സ്നേഹിക്കുന്ന ലോകമെമ്പാടുമുള്ള എല്ലാവർക്കും ഏറെ വേദന ഉളവാക്കുന്ന ഒന്നാണ്. അദ്ദേഹത്തിന്‍റെ പേര് ഒരു കോമഡി സിനിമയ്‌ക്ക് നൽകുന്നതിലൂടെ ഞങ്ങൾ ഹൃദയംകൊണ്ട് ആരാധിക്കുന്ന ആ നടന്‍റെ പേരിനെ മനഃപൂർവം അവഹേളിക്കുകയാണ്.

ഒത്തൊരുമയോടെ പോകുന്ന തമിഴ് - മലയാളം സിനിമ മേഖലകൾ തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ ഉണ്ടാക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. അതിനാൽ തന്നെ നടികർ തിലകം എന്ന പേര് ഉപയോഗിക്കുവാൻ അനുവദിക്കരുത് എന്ന് അഭ്യർഥിക്കുന്നു." നടികർ തിലകം ശിവാജി സമൂഗനള പേരവൈ സംഘടന കത്തിൽ വ്യക്തമാക്കി.

READ ALSO:Tovino Thomas Nadikar Thilakam Movie ടൊവിനോ തോമസിന്‍റെ ബിഗ് ബജറ്റ് ചിത്രം, 'നടികര്‍ തിലകം' രണ്ടാം ഷെഡ്യൂളിന് ഹൈദരാബാദിൽ തുടക്കം

ഡ്രൈവിംഗ് ലൈസന്‍സ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് നടികർ തിലകം. മിന്നല്‍ മുരളി, തല്ലുമാല, അജയൻ്റെ രണ്ടാം മോഷണം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ടോവിനോ തോമസ് നായകനാകുന്ന ഈ ചിത്രത്തിൽ ഭാവനയാണ് നായികയായി എത്തുന്നത്. അലന്‍ ആന്‍റണി, അനൂപ് വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗോഡ്‌സ്‌പീഡാണ് ഈ ചിത്രം നിര്‍മിക്കുന്നത്.

ധ്യാൻ ശ്രീനിവാസൻ, അനൂപ് മേനോൻ, ഷൈൻ ടോം ചാക്കോ, ലാൽ, ബാലു വർഗീസ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ ഉണ്ട്. സുരേഷ് കൃഷ്‍ണ, സംവിധായകൻ രഞ്ജിത്ത്, ഇന്ദ്രൻസ്, മധുപാൽ, ഗണപതി, വിജയ് ബാബു, അൽത്താഫ് സലിം, മണിക്കുട്ടൻ, അഭിറാം പൊതുവാൾ, ചന്ദു സലിംകുമാർ, ശ്രീകാന്ത് മുരളി, അർജുൻ നന്ദകുമാർ, ദിവ്യ പിള്ള, ജോർഡി പൂഞ്ഞാർ, ദിനേശ് പ്രഭാകർ, അബു സലിം, ബൈജുക്കുട്ടൻ, ഷോൺ സേവ്യർ, തുഷാര പിള്ള, ദേവി അജിത്, സ്‌മിനു സിജോ, കൃഷ്‍ണ സംഗീത്, ലെച്ചു, രജിത്ത്, തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ,ചെമ്പിൽ അശോകൻ, മാലാ പാർവതി, ദേവികാ ഗോപാൽ നായർ, ബേബി ആരാധ്യ, ജയരാജ്‌ കോഴിക്കോട്, അഖിൽ കണ്ണപ്പൻ, ഖയസ് മുഹമ്മദ്, ബേബി വിയ എന്നിവരാണ് ചിത്രത്തിൽ മറ്റ് കാഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

READ ALSO:സ്‌റ്റൈലായി 'സൂപ്പര്‍ സ്‌റ്റാറായി' ടൊവിനോ തോമസ്; നടികര്‍ തിലകം പുതിയ മാസ് പോസ്‌റ്റര്‍ വൈറല്‍

ABOUT THE AUTHOR

...view details