ടൂറിസം മേഖലക്ക് ശക്തി പകര്‍ന്ന് 'നെഫർടിറ്റി' - Nefertiti
ഔദ്യോഗിക ഉദ്ഘാടനം ബോൾഗാട്ടി ബോട്ട് ജെട്ടിയിൽ ഹൈബി ഈഡൻ എംപി നിർവഹിച്ചു
![ടൂറിസം മേഖലക്ക് ശക്തി പകര്‍ന്ന് 'നെഫർടിറ്റി'](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4239756-664-4239756-1566736037703.jpg)
കൊച്ചി: ഒരു ദിവസം മുഴുവൻ അറബി കടലിലൂടെ യാത്ര ചെയ്ത് ഉല്ലസിക്കാനുള്ള അവസരമൊരുക്കി കേരള ഷിപ്പിംഗ് കോർപ്പറേഷന്‍റെ ക്രൂസ് ഷിപ്പായ നെഫർടിറ്റി. ആദ്യ യാത്രയുടെ ഔദ്യോഗിക ഉദ്ഘാടനം ബോൾഗാട്ടി ബോട്ട് ജെട്ടിയിൽ ഹൈബി ഈഡൻ എംപി നിർവഹിച്ചു. രാവിലെ പത്തിന് ആരംഭിക്കുന്ന യാത്ര വൈകീട്ട് ആറിന് അവസാനിക്കും. ഡിജെ, ഡാൻസ്, മ്യൂസിക് ,ഗെയിംസ്, സെലിബ്രിറ്റി ഗായകരുടെ കലാപരിപാടികൾ, ഭക്ഷണം തുടങ്ങി എല്ലാ സേവനങ്ങളും ക്രൂസ് ഷിപ്പിൽ ലഭിക്കും. കുട്ടികൾക്ക് ഉൾപ്പെടെ ആസ്വദിക്കാവുന്ന വിധത്തിൽ എല്ലാ ക്രമീകരണങ്ങളും കപ്പലിൽ ഉണ്ടെന്നും, കേരളത്തിലെ ടൂറിസം മേഖലക്ക് വലിയൊരു ശക്തി പകരുന്നതാണെന്നും ഹൈബി ഈഡൻ എം പി പറഞ്ഞു.