കേരളം

kerala

ETV Bharat / state

'കെഎസ്‌ഐഡിസി ടെന്‍ഡറില്‍ 50 കോടിയുടെ അഴിമതി' ; ഇടനിലക്കാരെ ഒഴിവാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശമുണ്ടായെന്ന് ടോണി ചമ്മണി - കൊച്ചി മുൻ മേയർ ടോണി ചമ്മണിയുടെ ആരോപണം

സംസ്ഥാനത്ത് വേസ്റ്റ് എനർജി പ്ലാന്‍റ് സ്ഥാപിക്കാന്‍ കെഎസ്‌ഐഡിസി ടെൻഡര്‍ വിളിച്ചിരുന്നു. ഇക്കാര്യത്തില്‍ അഴിമതി നടന്നെന്നും മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പങ്കുണ്ടെന്നുമാണ് കൊച്ചി മുൻ മേയർ ടോണി ചമ്മണിയുടെ ആരോപണം

tony chammany against ksidc  pinarayi vijayan waste energy plant  tony chammany against ksidc pinarayi vijayan  കെഎസ്‌ഐഡിസി ടെന്‍ഡറില്‍ 50 കോടി അഴിമതി  ടോണി ചമ്മണി  മുഖ്യമന്ത്രിക്കെതിരെ ടോണി ചമ്മണി  കെഎസ്‌ഐഡിസിക്കെതിരെ ടോണി ചമ്മണി  ടോണി ചമ്മണിയുടെ ആരോപണം  കൊച്ചി മുൻ മേയർ ടോണി ചമ്മണിയുടെ ആരോപണം
ടോണി ചമ്മണി

By

Published : Apr 8, 2023, 8:15 PM IST

Updated : Apr 8, 2023, 8:42 PM IST

എറണാകുളം :കേരളത്തിൽ വേസ്റ്റ് എനർജി പ്ലാന്‍റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കെഎസ്‌ഐഡിസി (കേരള സംസ്ഥാന വ്യവസായ വികസന കോർപറേഷൻ) നടത്തുന്ന ടെന്‍ഡറുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതി നടന്നുവെന്ന് കൊച്ചി മുൻ മേയർ ടോണി ചമ്മണി. ഇത് വ്യക്തമാക്കുന്നതാണ് സോണ്ട കമ്പനി ഡയറക്‌ടറും ഇടനിലക്കാരനും തമ്മില്‍ നടത്തിയ, പുറത്തുവന്ന സംഭാഷണം. പ്ലാന്‍റുമായി ബന്ധപ്പെട്ട ടെൻഡര്‍ വ്യവസ്ഥകളിൽ മാറ്റം വരുത്തിയാണ് കമ്പനികൾക്ക് അമിതമായ ലാഭമുണ്ടാക്കാനുള്ള ഇടപാടുകൾ നടന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ടോണി ചമ്മണി സംസാരിക്കുന്നു

'മുഖ്യമന്ത്രി സംഭാഷണം ഒഴിവാക്കേണ്ടതായിരുന്നു':കൊച്ചിയില്‍ നടത്തിയ വാർത്താസമ്മേളനത്തിലാണ് ചമ്മണിയുടെ ആരോപണ ശരങ്ങള്‍. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയേയും ചീഫ് സെക്രട്ടറിയേയും കണ്ടുവെന്നാണ് സോണ്ടയുടെ ഡയറക്‌ടര്‍ ഡെന്നിസ് ഈപ്പൻ ഇടനിലക്കാരനുമായി നടത്തിയ സംഭാഷണത്തില്‍ പറയുന്നത്. ഇത് അത്യധികം ഞെട്ടലുളവാക്കുന്നതാണ്. മുഖ്യമന്ത്രിയെ കാണുന്നതിന് ഇടനിലക്കാർ വഴി അവസരം ലഭിക്കുകയും അദ്ദേഹവുമായുള്ള കൂടിക്കാഴ്‌ചയിൽ പദ്ധതിയിയിൽ ഏതെങ്കിലും ഇടനിലക്കാരുണ്ടോയെന്ന് ചോദിച്ചെന്നുമാണ് സോണ്ട കമ്പനി പ്രതിനിധി പറയുന്നത്.

ഫോണ്‍ സംഭാഷണം: സോണ്ട കമ്പനി ഡയറക്‌ടര്‍ ഡെന്നിസ് ഈപ്പന്‍, ഇടനിലക്കാരൻ പോളി

ഇടനിലക്കാരുണ്ടെന്ന് പറഞ്ഞപ്പോൾ തന്നെ മുഖ്യമന്ത്രി അവരുമായുള്ള സംഭാഷണം അവസാനിപ്പിക്കേണ്ടതായിരുന്നു. ഇടനിലക്കാരെ ഒഴിവാക്കി പദ്ധതി നടപ്പിലാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞുവെന്നാണ് സംഭാഷണത്തിലുള്ളത്. ഇതേ സംഭാഷണത്തിൽ പദ്ധതിയുടെ കരാർ ലഭിക്കുന്നതിന് കാണേണ്ടവരെ കാണുകയും കൊടുക്കേണ്ടവർക്ക് കൊടുക്കുകയും ചെയ്‌തുവെന്ന് വ്യക്തമാക്കുന്നുണ്ട്. ഇടനിലക്കാരെ ഒഴിവാക്കിയ ശേഷം ആർക്കെല്ലാമാണ് പണം നൽകിയതെന്നും എത്രയാണ് കൊടുത്തതെന്നും വ്യക്തമാകണം.

'കേരളം കണ്ട ഏറ്റവും വലിയ കോഴ':കെഎസ്‌ഐഡിസി നടത്തുന്ന ടെന്‍ഡറുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതിയാണ് നടന്നിട്ടുള്ളത്. ഈ അഴിമതി പുറത്തുവരണമെങ്കിൽ കേന്ദ്ര ഏജൻസി അന്വേഷിക്കണം. അമ്പത് കോടിയുടെ കോഴയിടപാടാണ് ഇതിന് പിന്നിൽ നടന്നതെന്ന വിവരമാണ് തനിക്ക് ലഭിച്ചത്. ഈ പണം കേരളത്തിലെ പ്രമുഖമായ രാഷ്ട്രീയ കുടുംബത്തിലെ വനിത അംഗത്തിന്‍റെ വിദേശ അക്കൗണ്ടിലേക്കാണ് മാറ്റിയത്. വേസ്റ്റ് എനർജി പ്ലാന്‍റിന്‍റെ ടെൻഡര്‍ കണ്ടീഷനിൽ മാറ്റം വരുത്തിയത് പങ്കെടുക്കുന്ന കമ്പനികളുടെ ആവശ്യമനുസരിച്ചാണ്.

താരിഫ് നിരക്കിൽ മാറ്റം വരുത്തി ടിപ്പിങ് ഫീസ് ഏർപ്പെടുത്തിയത് ഇതുപ്രകാരമാണ്. പ്രൊജക്‌ട് മാനേജ്മെന്‍റ് കൺസൾട്ടന്‍റാണ് ടെൻഡര്‍ വ്യവസ്ഥകളിൽ മാറ്റം വരുത്തേണ്ടത്. എന്നാൽ, സോണ്ടയുടെ നിർദേശമനുസരിച്ച് ടെന്‍ഡര്‍ വ്യവസ്ഥകളിൽ മാറ്റം വരുത്തിയെന്നും ടോണി ചമ്മണി ആരോപിച്ചു. ഇതിലൂടെ കമ്പനിക്ക് അറുന്നൂറ് കോടിയുടെ അമിതലാഭമാണ് ലഭിക്കുന്നത്. കേരളം കണ്ട ഏറ്റവും വലിയ കോഴയാണ് ഇതെന്നും സിബിഐ അന്വേഷണം ആവശ്യമാണെന്നും ടോണി ചമ്മണി ആവർത്തിച്ചു.

Last Updated : Apr 8, 2023, 8:42 PM IST

ABOUT THE AUTHOR

...view details