കേരളം

kerala

ETV Bharat / state

മരട് ഫ്ളാറ്റ്; കോടതി വിധി നടപ്പിലാക്കുമെന്ന് ചീഫ് സെക്രട്ടറി - ചീഫ് സെക്രട്ടറി

ഫ്ലാറ്റുകൾ പൊളിക്കുന്നത് സംബന്ധിച്ചുള്ള തുടർനടപടികൾ ചീഫ് സെക്രട്ടറിയുമായി ചർച്ച ചെയ്‌തതിനുശേഷം തീരുമാനിക്കുമെന്നും മരട് നഗരസഭാ ചെയർപേഴ്‌സൺ പറഞ്ഞു

മരട് ഫ്ളാറ്റ്: കോടതി വിധി നടപ്പിലാക്കേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ടെന്ന് ടോം ജോസ്

By

Published : Sep 9, 2019, 1:24 PM IST

Updated : Sep 9, 2019, 3:04 PM IST

എറണാകുളം: സുപ്രീം കോടതിയുടെ വിധി നടപ്പിലാക്കേണ്ട ഉത്തരവാദിത്തം സർക്കാരിനുണ്ടെന്നും സർക്കാർ അത് നടപ്പാക്കുമെന്നും ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു. മരടിലെ ഫ്ളാറ്റുകൾ പൊളിച്ചുനീക്കണമെന്ന സുപ്രീംകോടതിയുടെ ഉത്തരവ് വന്ന പശ്ചാത്തലത്തിൽ എറണാകുളം ഗസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ടോം ജോസ്. എറണാകുളം ജില്ലാ കലക്‌ടർ എസ് സുഹാസ്, സിറ്റി പോലീസ് കമ്മീഷണർ വിജയ സാക്കിറെ, മരട് നഗരസഭ ചെയർപേഴ്‌സൺ ടി എച്ച് നദീറ, വൈസ് ചെയർമാൻ ബോബൻ നെടുംപറമ്പിൽ, മരട് നഗരസഭാ സെക്രട്ടറി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

മരട് ഫ്ളാറ്റ്; കോടതി വിധി നടപ്പിലാക്കുമെന്ന് ചീഫ് സെക്രട്ടറി

അതേസമയം ജില്ലാ കലക്‌ടറുമായി നടത്തിയ ചർച്ചയിൽ നഗരസഭയുടെ സാമ്പത്തിക ബാധ്യത, ഫ്ലാറ്റുകൾ പൊളിക്കുന്ന സാഹചര്യത്തിൽ ഉണ്ടാകുന്ന പാരിസ്ഥിതികാഘാതം തുടങ്ങിയ പ്രശ്‌നങ്ങളാണ് നഗരസഭ അധികൃതർ ചൂണ്ടിക്കാട്ടിയത്. എല്ലാ കാര്യങ്ങളും വിശദമായി കലക്‌ടറുമായി ചർച്ച ചെയ്‌തിട്ടുണ്ടെന്നും ഫ്ലാറ്റുകൾ പൊളിക്കുന്നത് സംബന്ധിച്ചുള്ള തുടർനടപടികൾ ചീഫ് സെക്രട്ടറിയുമായി ചർച്ച ചെയ്‌തതിനുശേഷം തീരുമാനിക്കുമെന്നും മരട് നഗരസഭാ ചെയർപേഴ്‌സൺ പറഞ്ഞു. ഫ്ലാറ്റുകൾ പൊളിക്കേണ്ടത് നഗരസഭയാണെന്നും ജില്ലാ ഭരണകൂടത്തിന്‍റെ ഭാഗത്തുനിന്ന് ചെയ്യാൻ കഴിയുന്ന എല്ലാ സഹായവും ഉണ്ടാകുമെന്നും ജില്ലാ കലക്‌ടർ അറിയിച്ചു. പുനരധിവാസത്തിന് ആവശ്യമായ എല്ലാ സഹായവും ജില്ലാഭരണകൂടം ഏർപ്പെടുത്തുമെന്നും നഗരസഭ അധികൃതരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം ജില്ലാ കലക്‌ടർ പറഞ്ഞു.

Last Updated : Sep 9, 2019, 3:04 PM IST

ABOUT THE AUTHOR

...view details