കേരളം

kerala

ETV Bharat / state

തെരഞ്ഞെടുപ്പിൽ ഉദ്യോഗസ്ഥർ പക്ഷപാതപരമായി പെരുമാറിയാൽ നടപടി: ടിക്കാറാം മീണ - ചീഫ് ഇലക്‌ടറൽ ഓഫീസർ

എറണാകുളം ജില്ലയിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

tikaram meena  kerala election  തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ  നിയമസഭാ തെരഞ്ഞടുപ്പ്  ചീഫ് ഇലക്‌ടറൽ ഓഫീസർ  ടിക്കാറാം മീണ
തെരഞ്ഞടുപ്പിൽ ഉദ്യോഗസ്ഥർ പക്ഷപാതപരമായി പെരുമാറിയാൽ നടപടി: ടിക്കാറാം മീണ

By

Published : Feb 24, 2021, 5:05 PM IST

Updated : Feb 24, 2021, 5:48 PM IST

എറണാകുളം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഉദ്യോഗസ്ഥർ പക്ഷപാതപരമായി പെരുമാറിയാൽ ശക്തമായ നടപടിയെന്ന് ചീഫ് ഇലക്‌ടറൽ ഓഫീസർ ടിക്കാറാം മീണ. എറണാകുളം ജില്ലയിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സത്യസന്ധമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്ക് പൂർണ സംരക്ഷണം നൽകും. കള്ളവോട്ട് തടയാൻ ഉദ്യോഗസ്ഥർ ശക്തമായ നടപടി എടുക്കണം. അതീവപ്രശ്‌ന സാധ്യത ബൂത്തുകളിൽ കേന്ദ്ര സേനയെ വിന്യസിക്കും. പോളിംഗ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് കൊവിഡ് വാക്‌സിനേഷൻ നിർബന്ധമാക്കിയിട്ടുണ്ടെന്നും ടിക്കാറാം മീണ അറിയിച്ചു.

എറണാകുളം ജില്ലയിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തിയശേഷം ചീഫ് ഇലക്‌ടറൽ ഓഫീസർ ടിക്കാറാം മീണ മാധ്യമങ്ങളെ കാണുന്നു


പോസ്റ്റൽ ബാലറ്റ് പ്രക്രിയ കൂടുതൽ സൂക്ഷമതയോടെയാകും നടപ്പിലാക്കുക. പോസ്റ്റൽ ബാലറ്റിന് അർഹതയുള്ളവർക്ക് മാത്രമാണ് ലഭ്യമാക്കുക. കൊവിഡ് പ്രോട്ടോക്കോൾ പൂർണമായും പാലിച്ചാണ് തെരെഞ്ഞെടുപ്പ് നടത്തുക. കള്ളവോട്ട് തടയാൻ പോളിംഗ് ഏജൻ്റുമാരുടെ സഹകരണം ഉണ്ടാവണമെന്നും ടിക്കാറാം മീണ പറഞ്ഞു. ബൂത്ത് എജന്‍റ് മാർക്ക് പൂർണ സുരക്ഷ ഉറപ്പാക്കും. എല്ലാ ജില്ലകളിലും തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾ അവസാന ഘട്ടത്തിലെന്നും ചീഫ് ഇലക്‌ടറർ ഓഫീസർ ടിക്കാറാം പറഞ്ഞു. ക്രിമിനൽ പശ്ചാത്തലമുള്ള സ്ഥാനാർഥികൾ കേസുകളുടെ വിവരങ്ങൾ സത്യവാങ്മൂലമായി നൽകണം. മൂന്നു തവണ പത്രത്തിൽ പരസ്യം ചെയ്യണം. ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരെ സ്ഥാനാർഥിയാക്കിയാൽ ഇലക്ഷന് കമ്മീഷന് ഇതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടികൾ വിശദീകരണം നൽണം. തെരഞ്ഞെടുപ്പിൽ കള്ളപ്പണമൊഴുക്ക് തടയാൻ നടപടികളുണ്ടാകുമെന്നും ജില്ലയിൽ 21 പ്രശ്ന സാധ്യത ബൂത്തുകളുണ്ടന്നും ടിക്കാറാം മീണ പറഞ്ഞു.

Last Updated : Feb 24, 2021, 5:48 PM IST

ABOUT THE AUTHOR

...view details