എറണാകുളം :അശ്രദ്ധയോടെ യൂടേണ്‍ എടുത്ത ബൈക്ക് ഇടിച്ചുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം. തൃപ്പൂണിത്തുറ എസ്.എൻ ജംഗ്ഷനില്‍, അശ്രദ്ധയോടെ യൂടേണ്‍ എടുത്ത ബൈക്ക് സ്കൂട്ടറിൽ ഇടിച്ചതിനെ തുടര്‍ന്ന് കാവ്യ ധനേഷ് റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. തൊട്ടുപിറകിലായി വന്ന ബസ് യുവതിയുടെ ശരീരത്തിൽ കയറിയിറങ്ങിയതോടെയാണ് മരണം സംഭവിച്ചത്.
ബൈക്ക് ഇടിച്ചതിനെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ചുവീണ സ്‌കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം ; സിസിടിവി ദൃശ്യം പുറത്ത് - യുവതി
എറണാകുളം തൃപ്പൂണിത്തുറയില്‍ അശ്രദ്ധയോടെ യൂടേണ്‍ എടുത്ത ബൈക്ക് സ്കൂട്ടറിൽ ഇടിച്ചതിനെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ചുവീണ യുവതിയുടെ ശരീരത്തിൽ ബസ് കയറിയിറങ്ങി ദാരുണാന്ത്യം, അപകടത്തിന്‍റെ സിസിടിവി ദൃശ്യം അടിസ്ഥാനമാക്കി കേസെടുത്ത് അന്വേഷണം ആരംഭിച്ച് പൊലീസ്
ഗുരുതരമായി പരിക്കേറ്റ യുവതിയെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇടതുഭാഗം ചേര്‍ന്നെത്തിയ സ്കൂട്ടർ യാത്രക്കാരിയെ മറികടന്ന ബൈക്ക് യാത്രികന്‍ യൂടേണ്‍ എടുക്കുന്നതിനിടെ യുവതി ഓടിച്ച സ്കൂട്ടറിന്‍റെ മുൻഭാഗത്ത് ഇടിക്കുകയായിരുന്നു. കൊച്ചിയിലെ സിനർജി ഓഷ്യാനിക് സർവീസ് ജീവനക്കാരിയാണ് മരിച്ച കാവ്യ ധനേഷ്. കടവന്ത്രയിലെ ഓഫിസിലേക്ക് പോകുന്നതിനിടയിലാണ് അപകടം.
അപകടത്തിനിടയാക്കിയ ബൈക്ക് യാത്രക്കാരൻ സംഭവസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. സംഭവത്തില്‍ ഹിൽ പാലസ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇന്ന് രാവിലെ നടന്ന അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.