എറണാകുളം : സിറോ മലബാർ സഭ ആർച്ച് ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരിയെ സന്ദർശിച്ച് തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ്. കാക്കനാട് സഭ ആസ്ഥാനത്തെത്തിയാണ് ഉമ തോമസ് ഉപതെരഞ്ഞെടുപ്പിൽ ബിഷപ്പിന്‍റെ പിന്തുണ തേടിയത്.
തൃക്കാക്കരയിലെ ഇടതുമുന്നണിയുടെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കോൺഗ്രസും സഭയും തമ്മിൽ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. ഈയൊരു സാഹചര്യത്തിലാണ് ഉമ കർദിനാളിനെ കാണാനെത്തിയത്. തൃക്കാക്കരയിലെ ഇടതുമുന്നണി സ്ഥാനാർഥി സഭയുടെ സ്ഥാനാർഥിയാണെന്നും കർദിനാളിന്‍റെ നോമിനിയാണെന്നും പ്രചരണമുണ്ടായിരുന്നു.
Thrikkakkara Bypoll | കർദിനാൾ ജോർജ് ആലഞ്ചേരിയെ സന്ദര്‍ശിച്ച് ഉമ തോമസ് Also Read: തൃക്കാക്കരയില്‍ മത്സരചിത്രം തെളിഞ്ഞു ; സ്വതന്ത്രരുള്‍പ്പടെ ജനവിധി തേടുന്നത് എട്ട് പേര്‍
എന്നാല്‍ ഇതിനെതിരെ സിറോ മലബാർ സഭ രംഗത്തെത്തി. തുടര്‍ന്നാണ്, ജോ ജോസഫ് സഭയുടെ സ്ഥാനാർഥിയാണെന്ന നിലപാടിൽ നിന്ന് കോൺഗ്രസ് പിന്നോട്ടുമാറിയത്. പി.ടി തോമസിന്‍റെ നിലപാടുകളോടുള്ള എതിർപ്പ് ഉമ തോമസിനോട് ഇല്ലെന്ന് സഭ വ്യക്തമാക്കിയിരുന്നു. ഉമ്മൻ ചാണ്ടി, ബെന്നി ബെഹനാൻ എം.പി, കെ.സി ജോസഫ് എന്നിവർക്കൊപ്പമാണ് യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ് കർദിനാളിനെ സന്ദര്‍ശിച്ചത്.