എറണാകുളം:തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ഏറ്റവും മുതിർന്ന വോട്ടർ ആസിയ ഉമ്മയെ യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസ് സന്ദർശിച്ചു. കാക്കനാട് കുന്നുംപുറത്തെ വീട്ടിലെത്തിയാണ് ഉമ തോമസ് നൂറ്റിയെട്ട് വയസുള്ള ആസിയ ഉമ്മയെ കണ്ടത്. ആസിയ ഉമ്മയെ പൊന്നാട അണിയിക്കുകയും സൗഹൃദ സംഭാഷണം നടത്തിയുമാണ് സ്ഥാനാർഥി മടങ്ങിയത്.
ബന്ധുക്കളുടെ സഹായത്തോടെയായിരുന്നു വോട്ടെടുപ്പ് ദിനത്തിൽ രാവിലെ തന്നെ ബൂത്തിലെത്തി ആസിയ ഉമ്മ വോട്ടു രേഖപ്പെടുത്തിയത്. തൃക്കാക്കര മണ്ഡലത്തിലെ ഏറ്റവും മുതിർന്ന വോട്ടറുടെ പിന്തുണ തേടി മുന്നണി സ്ഥാനാർഥികൾ നേരെത്തെ തന്നെ ആസിയ ഉമ്മയെ സന്ദർശിച്ചിരുന്നു. ആദ്യ കാലത്ത് ഉണ്ടായിരുന്ന സ്ഥാനാർഥിയുടെ പേരും ചിഹ്നവും പതിച്ച ബാലറ്റ് പെട്ടിയിൽ ആസിയ ഉമ്മ വോട്ട് ചെയ്തിരുന്നു.