കേരളം

kerala

കൗൺസിലർമാർക്ക് ഓണപ്പുടവയ്‌ക്കൊപ്പം പതിനായിരം രൂപ ; വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി

By

Published : Aug 19, 2021, 11:38 AM IST

തുക തിരിച്ച് നൽകിയ എൽഡിഎഫ് കൗൺസിലർമാർ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി

thrikkakara municipality  തൃക്കാക്കര നഗരസഭ  അധ്യക്ഷ കൗൺസിലർമാർക്ക് പണം നൽകി  നഗരസഭ അധ്യക്ഷ അജിത തങ്കപ്പൻ  കൗണ്‍സിലര്‍ പി സി മനൂപ്  chairperson paid 10,000 to councilors
കൗൺസിലർമാർക്ക് ഓണപ്പുടവയ്ക്കൊപ്പം പതിനായിരം രൂപ നൽകി ചെയർപേഴ്‌സണ്‍

എറണാകുളം: തൃക്കാക്കര നഗരസഭ അധ്യക്ഷ കൗൺസിലർമാർക്ക് ഓണപ്പുടവയ്‌ക്കൊപ്പം പതിനായിരം രൂപ കവറലിട്ട് നല്‍കിയത് വിവാദമാകുന്നു. നഗരസഭ അധ്യക്ഷ അജിത തങ്കപ്പനെതിരെയാണ് ആരോപണം. തുക തിരിച്ച് നൽകിയ എൽഡിഎഫ് കൗൺസിലർമാർ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി.

Also Read: ഏലം കർഷകരിൽ നിന്ന് ഓണപ്പിരിവ് ; അന്വേഷണത്തിന് ഉത്തരവിട്ട് വനംമന്ത്രി

കഴിഞ്ഞ ചൊവ്വാഴ്‌ച അജിത തങ്കപ്പന്‍ കൗണ്‍സിലര്‍മാരെ തന്‍റെ ചേംബറിലേക്ക് വിളിപ്പിച്ച് വാര്‍ഡുകളില്‍ വിതരണം ചെയ്യാനായി 15 ഓണക്കോടി വീതം നല്‍കി. ഇതോടൊപ്പം ഒരു കവറും നൽകിയിരുന്നു. ഇതിൽ പതിനായിരം രൂപയാണെന്ന് മനസിലാക്കിയ പ്രതിപക്ഷ കൗൺസിലർമാർ തുക തിരിച്ചേല്‍പ്പിക്കുകയായിരുന്നു.

പ്രതിപക്ഷ കൗണ്‍സിലര്‍ പി സി മനൂപ്

പതിനായിരം രൂപ വീതം ഓരോ കൗണ്‍സിലര്‍മാര്‍ക്കും നല്‍കാനുള്ള തുക എവിടെ നിന്ന് ലഭിച്ചുവെന്നത് ദുരൂഹമാണെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍ പി.സി മനൂപ് പറഞ്ഞു. ഇതേക്കുറിച്ച് അന്വേഷണമാവശ്യപ്പെട്ടാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

നഗരസഭയില്‍ നടക്കുന്ന അ‍ഴിമതിക്ക് ലഭിച്ച കമ്മിഷന്‍ തുകയുടെ പങ്കാണ് കൗണ്‍സിലര്‍മാര്‍ക്ക് വിതരണം ചെയ്യാന്‍ ശ്രമിച്ചതെന്ന് സംശയിക്കുന്നതായി വിജിലന്‍സിന് നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു. കോൺഗ്രസ് ഭരിക്കുന്ന നഗരസഭയിലെ പതിനെട്ട് ഇടത് കൗണ്‍സിലര്‍മാര്‍ ഒപ്പിട്ട പരാതിയാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയത്.

ABOUT THE AUTHOR

...view details