കേരളം

kerala

ETV Bharat / state

ഓണക്കോടിക്കൊപ്പം 10,000 രൂപ : തൃക്കാക്കര നഗരസഭാധ്യക്ഷയുടെ ഓഫിസ് സീൽ ചെയ്‌തു - നഗരസഭ ചെയർപേഴ്‌സന്‍റെ ഓഫിസ്

ഓരോ കൗണ്‍സിലര്‍മാര്‍ക്കും 10,000 രൂപ വീതം നല്‍കാനുള്ള ഫണ്ട് നഗരസഭാധ്യക്ഷയ്ക്ക് എവിടെ നിന്ന് കിട്ടിയെന്നാണ് പ്രതിപക്ഷ ചോദ്യം

Thrikkakara Municipal Corporation  Corporation Secretary  Thrikkakara Municipal Corporation Chairperson's office  Corporation Chairperson's office  ഓണക്കോടിയോടൊപ്പം പണം  തൃക്കാക്കര നഗരസഭ  തൃക്കാക്കര നഗരസഭ ചെയർപേഴ്‌സന്‍റെ ഓഫിസ്  നഗരസഭ ചെയർപേഴ്‌സന്‍റെ ഓഫിസ്  നഗരസഭ സെക്രട്ടറി
ഓണക്കോടിയോടൊപ്പം 10,000 രൂപ: തൃക്കാക്കര നഗരസഭ ചെയർപേഴ്‌സന്‍റെ ഓഫിസ് സീൽ ചെയ്‌തു

By

Published : Aug 30, 2021, 3:30 PM IST

Updated : Aug 30, 2021, 4:06 PM IST

എറണാകുളം :തൃക്കാക്കര നഗരസഭാധ്യക്ഷയുടെ ഓഫിസ് സീൽ ചെയ്‌തു. വിജിലൻസ് നിര്‍ദേശപ്രകാരം നഗരസഭ സെക്രട്ടറിയുടേതാണ് നടപടി.

ചെയർപേഴ്‌സണിന്‍റെ മുറിയിൽ സൂക്ഷിച്ച സി.സി.ടി.വി ദൃശ്യം സംരക്ഷിക്കുന്നതിനാണ് നടപടിയെന്ന് നഗരസഭ സെക്രട്ടറി വ്യക്തമാക്കി.

തൃക്കാക്കര നഗരസഭാധ്യക്ഷയുടെ ഓഫിസ് സീൽ ചെയ്‌തു

അജിത തങ്കപ്പന്‍ ഓണക്കോടിക്കൊപ്പം കൗൺസിലർമാർക്ക് പണം നൽകിയെന്ന പരാതിയിൽ അന്വേഷണം തുടരവെയാണ് വിജിലൻസിന്‍റെ നിർണായക നീക്കം.

ഇവരുടെ ക്യാബിനിൽ നിന്ന് കവറുമായി കൗൺസിലർമാർ പുറത്തിറങ്ങുന്ന സി.സി.ടി.വി ദൃശ്യങ്ങൾ വിജിലൻസ് നേരത്തേ കണ്ടെടുത്തിരുന്നു.

ക്യാബിൻ പൂട്ടിയതിനാല്‍ പരിശോധന നടന്നില്ല

കഴിഞ്ഞ, വെള്ളിയാഴ്ച നഗരസഭ സെക്രട്ടറിയിൽ നിന്ന് വിജിലൻസ് സംഘം വിവരങ്ങൾ ശേഖരിച്ചു. അജിത തങ്കപ്പന്‍റെ ക്യാബിൻ പൂട്ടിയിരുന്നതിനാൽ അന്ന് പരിശോധന നടത്താൻ കഴിഞ്ഞില്ല.

ഇവിടെയുള്ള സി.സി.ടി.വി സെർവറില്‍ ഉൾപ്പടെയുള്ള നിർണായക വിവരങ്ങൾ പരിശോധിക്കുന്നതിന് വിജിലൻസ് ഇവരെ ഫോണിൽ ബന്ധപ്പെട്ട് ഓഫിസ് തുറന്ന് നൽകാൻ ആവശ്യപ്പെട്ടിരുന്നു.

വ്യക്തിപരമായ കാരണങ്ങളാൽ നേരിട്ടെത്താൻ കഴിയില്ലന്ന നിലപാട് എടുത്ത ചെയർപേഴ്‌സണ്‍ താക്കോൽ കൊടുത്തുവിടാം എന്നറിയിച്ചു.

എന്നാൽ, വൈകുന്നേരം നാല് മണി മുതൽ രാത്രി പത്ത് മണിവരെ ക്യാബിൻ തുറക്കാനായി വിജിലൻസ് സംഘം നഗരസഭയിൽ കാത്തുനിന്നെങ്കിലും താക്കോൽ ലഭിച്ചിരുന്നില്ല.

നടപടി വിജിലന്‍സ് ഡയറക്‌ടര്‍ക്ക് ലഭിച്ച പരാതിയെ തുടര്‍ന്ന്

തുടർന്ന്, മറ്റൊരിടത്ത് സ്ഥാപിച്ച സെർവർ ബാക്കപ്പിൽ നിന്ന് ലഭ്യമായ ദൃശ്യങ്ങൾ ശേഖരിക്കുകയായിരുന്നു. ഈയൊരു സാഹചര്യത്തിലാണ് കൂടുതൽ അന്വേഷണത്തിനായി ഓഫിസ് വിജിലൻസ് സീൽ ചെയ്തത്.

ഓഗസ്റ്റ് 17നാണ് നടപടിയ്‌ക്ക് ആധാരമായ സംഭവം നടന്നത്. അജിത തങ്കപ്പന്‍ കൗണ്‍സിലര്‍മാരെ തന്‍റെ ചേംബറിലേക്ക് വിളിപ്പിച്ച് വാര്‍ഡുകളില്‍ വിതരണം ചെയ്യാനായി 15 ഓണക്കോടി വീതം നല്‍കി.

ഇതോടൊപ്പം ഒരു കവറും നല്‍കി. അതില്‍ 10,000 രൂപയുണ്ടായിരുന്നുവെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. പണം നല്‍കിയതിനാല്‍ തങ്ങള്‍ അത് ചെയര്‍പേ‍ഴ്‌സനെ തിരിച്ചേല്‍പ്പിച്ചതായും പ്രതിപക്ഷം പറയുന്നു.

10,000 രൂപ വീതം ഓരോ കൗണ്‍സിലര്‍മാര്‍ക്കും നല്‍കാനുള്ള തുക എവിടെ നിന്ന് ലഭിച്ചുവെന്നത് ദുരൂഹമാണെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്‌ടര്‍ക്ക് പരാതിയും നല്‍കി. ഇതേതുടർന്നാണ് അന്വേഷണം.

ALSO READ:ഡയറി ഉയര്‍ത്തിക്കാട്ടിയ കെ.സുധാകരന്‍റെ നടപടി തെറ്റ്: ഉമ്മന്‍ചാണ്ടി

Last Updated : Aug 30, 2021, 4:06 PM IST

ABOUT THE AUTHOR

...view details