കേരളം

kerala

ജീവന് ഭീഷണി; തൃക്കാക്കര നഗരസഭ ചെയർപേഴ്‌സണിനെതിരെ പരാതിയുമായി സെക്രട്ടറി ബി അനിൽ

By

Published : Jan 14, 2023, 12:09 PM IST

ചെയർപേഴ്‌സണിന്‍റെ ചേംബറിൽ വച്ച് കൗൺസിലറായ ഷാജി വാഴക്കാല ഭീഷണിപ്പെടുത്തിയെന്നും ആരോപണം. പൊലീസ് സംരക്ഷണം നൽകണമെന്നാണ് സെക്രട്ടറി ബി അനിലിന്‍റെ ആവശ്യം.

thrikkakara muncipal secretary  thrikkakara chairperson secretary clash  complaint against thrikkakara chairperson  thrikkakara muncipal secretary b anil  ചെയർപേഴ്‌സണിനെതിരെ പരാതിയുമായി സെക്രട്ടറി  തൃക്കാക്കര നഗരസഭ ചെയർപേഴ്‌സണിനെതിരെ ആരോപണം  തൃക്കാക്കര സെക്രട്ടറി ബി അനിൽ  തൃക്കാക്കര നഗരസഭ ചെയർപേഴ്‌സൺ അജിത തങ്കപ്പൻ  ചെയർപേഴ്‌സൺ അജിത തങ്കപ്പൻ  അജിത തങ്കപ്പനെതിരെ പരാതി  സെക്രട്ടറി ബി അനിൽ  ഷാജി വാഴക്കാല
chairperson

എറണാകുളം:തൃക്കാക്കര നഗരസഭ ചെയർപേഴ്‌സൺ അജിത തങ്കപ്പനെതിരെ പരാതിയുമായി സെക്രട്ടറി ബി അനിൽ. നഗരസഭ ചെയർപേഴ്‌സണിൽ നിന്നും ഭരണപക്ഷ കൗൺസിലർമാരിൽ നിന്നും ജീവന് ഭീഷണിയുണ്ടെന്നാണ് ആരോപണം. പൊലീസ് സംരക്ഷണം നൽകണമെന്നാണ് സെക്രട്ടറിയുടെ ആവശ്യം.

നഗരസഭയിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് ചെയർപേഴ്‌സണും കൗൺസിലർമാരും നിരന്തരം ഭീഷണിപ്പെടുത്തുന്നുവെന്നാണ് ബി അനിലിന്‍റെ പരാതി. പൊലീസിനും തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കുമാണ് ഇന്നലെ തൃക്കാക്കര നഗരസഭ സെക്രട്ടറി പരാതി നൽകിയത്.

പരാതി
പരാതി
പരാതി

പരാതിയിലെ ആരോപണങ്ങൾ:തൃക്കാക്കര നഗരസഭയിൽ 03.03.2022 മുതൽ സേവനമനുഷ്‌ഠിച്ചു വരുന്ന താൻ നഗരസഭയിൽ മുൻവർഷങ്ങളിലെ പല ഓഫിസ് ഫയലുകളും, കൂടാതെ കൗൺസിൽ തീരുമാനങ്ങളും പരിശോധിച്ചതിൽ ചട്ടവിരുദ്ധവും നിയമവിരുദ്ധവുമായ കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതായി പരാതിയിൽ സൂചിപ്പിക്കുന്നു. കൗൺസിലിൽ സമർപ്പിക്കുന്ന മിക്ക അജണ്ടകളിലും സെക്രട്ടറി എന്ന നിലയിൽ ചട്ടപ്രകാരം കുറിപ്പുകൾ രേഖപ്പെടുത്താറുണ്ട്. എന്നാൽ കുറിപ്പുകൾ പലതും ഒഴിവാക്കിയാണ് ചെയർപേഴ്‌സൺ അജണ്ട നോട്ടിസ് ഇറക്കുന്നതെന്ന് പരാതിയിൽ പറയുന്നു.

പല കൗൺസിലിലും ചട്ടവിരുദ്ധമായും, നിയമവിരുദ്ധമായും എടുക്കുന്ന തീരുമാനങ്ങൾക്കെതിരെ അഭിപ്രായം രേഖപ്പെടുത്തി വിയോജിച്ചിട്ടുള്ളതും, സർക്കാരിൽ സമർപ്പിച്ചിരുന്നതും, സർക്കാർ പ്രഥമദൃഷ്‌ട്യ തെറ്റാണെന്ന് ബോധ്യപ്പെട്ട് സ്റ്റേ ചെയ്‌തിട്ടുണ്ട്. കൂടാതെ കഴിഞ്ഞ ഏതാനും കൗൺസിലുകളിൽ, കൗൺസിൽ യോഗം പോലും കൃത്യമായി നടക്കാതെയും, യോഗം തുടങ്ങി ഏതാനും സമയത്തിനുള്ളിൽ ബഹളം മൂലം യോഗം പിരിച്ചുവിടുകയും ചെയ്‌തുവരുന്നതുമാണ്.

ഡ്രാഫ്‌റ്റ്സ് മിനുട്ട്‌സിൽ അജണ്ട നോട്ടിസിൽ ഇല്ലാത്ത പല വിഷയവും ചർച്ച ചെയ്‌തതായി രേഖപ്പെടുത്തി തീരുമാനം എടുത്തതായി എഴുതി ചേർത്ത് നടപ്പിൽ വരുത്തുവാൻ ഉദ്യോഗസ്ഥരോട് നിർബന്ധിക്കുകയും ചെയ്യുന്നുവെന്നും പരാതിയിലുണ്ട്. ഈ തീരുമാനങ്ങൾക്കെതിരെ ഏതാനും കൗൺസിലർമാർ യഥാസമയം വിയോജന കുറിപ്പ് നൽകിയി. സർക്കാരിൽ റിപ്പോർട്ട് ചെയ്യുവാൻ സെക്രട്ടറി എന്ന നിലയിൽ ഫയലിൽ കുറിച്ചിട്ടുള്ളതുമാണ്.

ഇത്തരത്തിൽ ഫയലിൽ എഴുതിവിടുന്നത് ചർച്ച ചെയ്യുന്നതിന് ചെയർപേഴ്‌സണിന്‍റെ ചേംബറിൽ സെക്രട്ടറിയായ തന്നെ വിളിപ്പിക്കുകയും ഞങ്ങൾ പറയുന്ന കാര്യങ്ങൾ ചെയ്യാൻ വേണ്ടി മാത്രം ഇവിടെ സെക്രട്ടറിയായി ഇരുന്നാൽ മതിയെന്ന് ആവശ്യപ്പെട്ടതായും അല്ലെങ്കിൽ മുൻപ് പല സെക്രട്ടറിമാരെയും കാബിനിലിട്ട് പൂട്ടിയിട്ട് മർദ്ദിച്ചപ്പോലെ താങ്കളെയും മർദ്ദിക്കാത്തത് മര്യാദ കൊണ്ടാണെന്നും, ഇവിടെ പ്രവർത്തിക്കാൻ പറ്റില്ലെങ്കിൽ ലീവ് എടുത്ത് പോകണമെന്നും കൗൺസിലറായ ഷാജി വാഴക്കാല ഭീഷണിപ്പെടുത്തിയതായി അനിൽ ആരോപിക്കുന്നു.

ചട്ടവിരുദ്ധമായ പലകാര്യങ്ങളും ചെയ്യാത്തതാണ് ഇതിന് പിന്നിലുള്ളത്. നഗരസഭയിൽ മുൻവർഷങ്ങളിലെ സ്റ്റേറ്റ് ഓഡിറ്റ്, എ ജി നിരീക്ഷണങ്ങളിൽ കോടികളുടെ പരാമർശങ്ങൾ നിലവിലുണ്ടെന്ന് പറഞ്ഞപ്പോൾ, അത് ഉദ്യോഗസ്ഥർ നോക്കണമെന്നും, ഭരണസമിതിക്ക് ഉത്തരവാദിത്തം ഇല്ലെന്നും ആ പേരും പറഞ്ഞ് ഫയലുകളിൽ കുറിപ്പ് എഴുതാൻ അനുവദിക്കുകയില്ലെന്നും ഭീഷണിപ്പെടുത്തി. നിരന്തരമായി ഭീഷണിപ്പെടുത്തുന്നതുമൂലം ഒരു സർക്കാർ ഉദ്യോഗസ്ഥൻ എന്ന നിലയിൽ ജീവന് ഭയം ഉള്ളതിനാൽ പൊലീസ് സംരക്ഷണം ഉൾപ്പെടെ നൽകുവാൻ വേണ്ട നടപടി സ്വീകരിക്കണമെന്നാണ് തൃക്കാക്കര നഗരസഭ സെക്രട്ടറിയുടെ പരാതിയിൽ ആവശ്യപ്പെടുന്നത്.

ഭരണ പ്രതിപക്ഷ അംഗങ്ങൾ അഴിമതിയുടെ പേരിൽ സ്ഥിരം കൊമ്പുകോർക്കുന്ന നഗരസഭയിൽ സെക്രട്ടറിയുടെ ആരോപണം പ്രതിഷേധങ്ങൾക്ക് കാരണമായേക്കും.

For All Latest Updates

ABOUT THE AUTHOR

...view details