എറണാകുളം : തൃക്കാക്കരയിൽ മികച്ച വിജയമുണ്ടാകുമെന്ന് യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ്. മണ്ഡലത്തിൽ നടന്നത് കൂട്ടായ പ്രവർത്തനമാണ്. ഇതിന്‍റെ ഫലം ലഭിക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്നതായും ഉമ തോമസ് മാധ്യമങ്ങളോട് പറഞ്ഞു.
'നടന്നത് കൂട്ടായ പ്രവർത്തനം, ഭൂരിപക്ഷമുയരും'; തൃക്കാക്കരയിൽ യുഡിഎഫ് മികച്ച വിജയം നേടുമെന്ന് ഉമ തോമസ് - തൃക്കാക്കരയിൽ ഭൂരിപക്ഷം ഉയരുമെന്ന് ഉമ തോമസ്
രാവിലെ ഏഴുമണിക്ക് തന്നെ പൈപ്പ് ലൈൻ ജംഗ്ഷനിലെ ബൂത്ത് 50 ൽ എത്തി ഉമ തോമസ് വോട്ട് രേഖപ്പെടുത്തി
ഉമ തോമസ്
ഇത്തവണ ഭൂരിപക്ഷം ഉയരുമെന്നും യുഡിഎഫ് സ്ഥാനാർഥി ആത്മവിശ്വാസം പ്രകടിപ്പിച്ചു. രാവിലെ ഏഴുമണിക്ക് തന്നെ പൈപ്പ് ലൈൻ ജംഗ്ഷനിലെ ബൂത്ത് 50 ൽ എത്തി ഉമ തോമസ് വോട്ട് രേഖപ്പെടുത്തിയിരുന്നു.