എറണാകുളം :രണ്ട് ദിവസം നീണ്ടുനിന്ന സസ്പെൻസിന് വിരാമമിട്ട് തൃക്കാക്കരയിൽ ഇടതുമുന്നണി സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്‌ധനും എഴുത്തുകാരനുമായ ഡോ. ജോ ജോസഫ് സി.പി.എം. പാർട്ടി ചിഹ്നത്തിൽ മത്സരിക്കും. നാൽപത്തിമൂന്നുകാരനായ ജോ ജോസഫ് തൃക്കാക്കര മണ്ഡലത്തിലെ വാഴക്കാല സ്വദേശിയാണ്.
പ്രോഗ്രസ്സീവ് ഡോക്‌ടേഴ്‌സ് ഫോറത്തിന്‍റെ ജില്ലയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ജോ ജോസഫിന് പ്രളയകാലത്ത് നടത്തിയ പ്രവർത്തനങ്ങൾക്ക് പുരസ്കാരം ലഭിച്ചിരുന്നു. പാർട്ടിയുമായി അഭേദ്യമായ ബന്ധമാണ് സ്ഥാനാർഥിക്കുള്ളതെന്നും ഇടതുമുന്നണി തൃക്കാക്കരയിൽ വൻ വിജയം നേടുമെന്നും സ്ഥാനാർഥി പ്രഖ്യാപനം നടത്തിക്കൊണ്ട് മുന്നണി കൺവീനർ ഇ.പി.ജയരാജൻ പറഞ്ഞു.