- ഉമ തോമസിന് 25,016 വോട്ടുകളുടെ ചരിത്ര ഭൂരിപക്ഷം. ആകെ നേടിയത് 72,770 വോട്ടുകൾ. എൽഡിഎഫ്- 47,754, ബിജെപി- 12,957
ഇടതിന് നൂറില്ല ; തൃക്കാക്കരയില്‍ കാല്‍ ലക്ഷത്തിന്‍റെ വോട്ടുയരത്തില്‍ ഉമ - തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്
12:09 June 03
വോട്ടെണ്ണൽ പൂർത്തിയായി ; പി.ടിയുടെ പിൻഗാമി ഉമ
11:52 June 03
അവസാന റൗണ്ട് വോട്ടെണ്ണുന്നു
- ഉമ തോമസിന് 22,483 വോട്ടുകളുടെ വ്യക്തമായ ലീഡ്. യുഡിഎഫിന് തൃക്കാക്കരയിൽ സർവകാല റെക്കോർഡ്
11:44 June 03
ബെന്നി ബെഹനാന്‍റെ ലീഡ് മറികടന്നു
- ബെന്നി ബെഹനാന്‍ 2011 ല്‍ നേടിയ 22,406 വോട്ടിന്‍റെ ലീഡ് ഉമ തോമസ് മറികടന്നു
11:36 June 03
പരാജയം അംഗീകരിക്കുന്നുവെന്ന് ജോ ജോസഫ്
- തന്നെ ഏൽപ്പിച്ച ജോലി കഴിവിന്‍റെ പരമാവധി നിർവഹിച്ചു. പരാജയം അംഗീകരിക്കുന്നു. തോൽവിയുടെ കാരണങ്ങൾ പാർട്ടി ഇഴകീറി പരിശോധിക്കും. ഒരു പരാജയം കൊണ്ടൊന്നും പാർട്ടി പിന്നിലേക്ക് പോകില്ല. നിലപാടുകൾ മുന്നോട്ടുവച്ചുള്ള രാഷ്‌ട്രീയ പോരാട്ടം കാഴ്‌ചവച്ചുവെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫ്.
11:26 June 03
'മുണ്ടുടുത്ത മോദിക്കുള്ള തിരിച്ചടി'
- തൃക്കാക്കര തെരഞ്ഞെടുപ്പ് വിധി മുണ്ടുടുത്ത മോദിക്കുള്ള തിരിച്ചടിയെന്ന് ജയറാം രമേശ്
11:19 June 03
ഉമയുടെ ലീഡ് 20,000 കടന്നു
- ഉമ തോമസിന്‍റെ ലീഡ് 20,630 ആയി ഉയർന്നു
11:18 June 03
കെ റെയിൽ സമരകേന്ദ്രങ്ങളിൽ ആഘോഷം
- കോട്ടയം മാടപ്പള്ളിയിൽ പിണറായി വിജയന്‍റെ കോലം കത്തിച്ചു. ലഡു വിതരണം ചെയ്‌ത് സമരക്കാർ
11:10 June 03
ഉമയുടെ ലീഡ് 18,000ത്തിലേക്ക്
- ഉമയുടെ ലീഡ് 17,782 ആയി ഉയർന്നു
11:09 June 03
ക്യാപ്റ്റൻ നിലംപരിശായെന്ന് കെ സുധാകരൻ
- തെരഞ്ഞെടുപ്പ് ഇടതുപക്ഷ സർക്കാരിന്‍റെ നിലനിൽപ്പിന് നേര്‍ക്കുള്ള ചോദ്യചിഹ്നമാണ്. ജനഹിതം മാനിച്ച് മുഖ്യമന്ത്രി രാജി വയ്ക്കണം, അന്തസും ആത്മാഭിമാനവുമുണ്ടെങ്കിൽ പിണറായി വിജയൻ സർക്കാർ ഒഴിയണമെന്നും സുധാകരൻ.
11:05 June 03
സർക്കാരിനെതിരായ വിധിയെഴുത്തെന്ന് ഉമ്മൻ ചാണ്ടി
- 100 എന്ന മോഹം തകർന്നുവീണു. എറണാകുളത്ത് നിന്നുകൊണ്ട് വികസനത്തെക്കുറിച്ച് സംസാരിക്കാൻ എൽഡിഎഫിന് അർഹതയില്ലെന്ന് ഉമ്മൻ ചാണ്ടി. വോട്ടിങ് ശതമാനം കുറഞ്ഞിട്ടും യുഡിഎഫിന് വൻ ഭൂരിപക്ഷമാണ് ലഭിച്ചത്. എൽഡിഎഫ് സർക്കാരിനെതിരായ വിധിയെഴുത്താണ് തെരഞ്ഞെടുപ്പ് ഫലമെന്നും ഉമ്മൻ ചാണ്ടി
11:01 June 03
വിധി കെ റെയിലിനെതിരായ ജനവികാരമെന്ന് രമേശ് ചെന്നിത്തല
- തെരഞ്ഞെടുപ്പ് കെ റെയിലിനെതിരായ ജനവികാരമെന്ന് രമേശ് ചെന്നിത്തല. ഏകാധിപതിയായ മുഖ്യമന്ത്രി പിണറായി വിജയനുള്ള ശക്തമായ തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് വിധി. കേരളത്തിൽ യുഡിഎഫിന്‍റെ തിരിച്ചുവരവിന് തൃക്കാക്കര തെരഞ്ഞെടുപ്പ് കളമൊരുക്കുമെന്നും രമേശ് ചെന്നിത്തല.
10:55 June 03
ഉമയുടെ ലീഡ് 16,000 കടന്നു
- യുഡിഎഫ് സ്ഥാനാർഥി ഉമ തോമസിന്‍റെ ലീഡ് 16,253.
10:54 June 03
'കൊച്ചി പഴയ കൊച്ചി തന്നെ'
- കൊച്ചിക്ക് പഴയ കൊച്ചിയാകാനാണ് വിധിയെന്ന് എം.എം മണിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്
10:49 June 03
നിരാശയെന്ന് എ.എൻ രാധാകൃഷ്‌ണൻ
- പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടായില്ലെന്ന് എ.എൻ രാധാകൃഷ്‌ണൻ. ഉമയ്ക്ക് അനുകൂലമായ തരംഗം ഉണ്ടായെന്ന് ബിജെപി സ്ഥാനാർഥി
10:38 June 03
പിടിയെ പിന്നിലാക്കി ഉമ
- പിടി തോമസിന്‍റെ ഭൂരിപക്ഷം ഉമ തോമസ് മറികടന്നു. നിലവിൽ ഉമ തോമസ് 15,505 വോട്ടുകൾക്ക് മുന്നിൽ
10:37 June 03
പ്രതികരിച്ച് കെ.വി തോമസ്
- പരാജയ കാരണങ്ങൾ എൽഡിഎഫ് പരിശോധിക്കണമെന്ന് കെ.വി തോമസ്
10:37 June 03
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ആരംഭിച്ചു
- സിപിഎം നേതാക്കൾ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനെത്തി
10:27 June 03
സിപിഎം നേതാക്കൾ എകെജി സെന്‍ററിൽ
- എൽഡിഎഫ് തന്ത്രം പാളി, തോൽവിയിൽ അമ്പരന്ന് സിപിഎം നേതാക്കൾ
10:27 June 03
പരാജയം സമ്മതിച്ച് സിപിഎം ജില്ല നേതൃത്വം
- പരാജയം പാർട്ടി അന്വേഷിക്കുമെന്ന് സിപിഎം എറണാകുളം ജില്ല സെക്രട്ടറി സി.എൻ മോഹനൻ. ഭരണത്തിന്‍റെ വിലയിരുത്തലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ലെന്ന് വിശദീകരണം. പ്രചാരണം നയിച്ചത് മുഖ്യമന്ത്രിയല്ല. മുഖ്യമന്ത്രി എത്തിയത് ജില്ല കമ്മിറ്റി ക്ഷണിച്ചിട്ടെന്നും വിശദീകരണം.
10:18 June 03
പടക്കം പൊട്ടിച്ച് ആഘോഷം തുടങ്ങി യുഡിഎഫ് പ്രവർത്തകർ
- യുഡിഎഫ് പ്രവർത്തകർ കെ.വി തോമസിന്‍റെ വീടിന് മുൻപിൽ പടക്കം പൊട്ടിച്ച് ആഘോഷിക്കുന്നു
10:06 June 03
ഉമ തോമസിന്‍റെ ലീഡ് 12,603
- ആറാം റൗണ്ട് തുടങ്ങിയപ്പോൾ യുഡിഎഫിന്‍റെ ലീഡ് 12,603
09:57 June 03
പതിനായിരം കടന്ന് യുഡിഎഫ് ലീഡ്
യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസിന്‍റെ ലീഡ് 10876
09:50 June 03
കെ.വി തോമസിനെതിരെ മുദ്രാവാക്യം
നഗരത്തിൽ കെ.വി തോമസിനെതിരെ മുദ്രവാക്യം വിളിച്ച് കോണ്‍ഗ്രസ് പ്രവർത്തകർ
09:48 June 03
ആഹ്ളാദ പ്രകടനം തുടങ്ങി യുഡിഎഫ്
കോണ്‍ഗ്രസ് ക്യാമ്പുകളിൽ അവേശ പ്രകടനം. വിഡി സതീശൻ ഡിസിസി ഓഫീസിലെത്തി
09:37 June 03
9000 കടന്ന് യുഡിഎഫ് ലീഡ്
- ഉമ തോമസിന്‍റെ ലീഡ് 9467 ആയി ഉയർന്നു
09:36 June 03
പിണറായി വിജയനുള്ള തിരിച്ചടിയെന്ന് ഡിസിസി
- ഭരണപക്ഷത്തിനെതിരായ ജനവികാരമെന്ന് വി.ഡി സതീശൻ
09:35 June 03
ലെനിൻ സെന്‍റർ വിട്ട് ജോ ജോസഫ്
- എൽഡിഎഫ് ക്യാമ്പിൽ നിരാശ. ഇടതുസ്ഥാനാർഥി ജോ ജോസഫ് സിപിഎം ജില്ല ആസ്ഥാനത്ത് നിന്നിറങ്ങി
09:28 June 03
വോട്ടെണ്ണൽ മൂന്ന് റൗണ്ട് പൂർത്തിയായി
- വോട്ടെണ്ണൽ മൂന്ന് റൗണ്ട് പൂർത്തിയാകുമ്പോൾ ഉമ തോമസ് 8334 വോട്ടുകൾക്ക് മുന്നിൽ
09:08 June 03
മൂന്നാം റൗണ്ടിലും ഉമയ്ക്ക് വ്യക്തമായ ലീഡ്
- മൂന്നാം റൗണ്ടിലും ഉമ തോമസിന്‍റെ കുതിപ്പ് ; നിലവില്‍ ആകെ ലീഡ് 7521
09:03 June 03
യുഡിഎഫ് ക്യാമ്പിൽ ആഹ്ളാദം
- ആഹ്ളാദ പ്രകടനം തുടങ്ങി യുഡിഎഫ് പ്രവർത്തകർ
08:59 June 03
രണ്ടാം റൗണ്ടിലും ഉമയുടെ മുന്നേറ്റം; ലീഡ് 4000 കടന്നു
- രണ്ടാം റൗണ്ട് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ട്രെൻഡ് ഉമ തോമസിനൊപ്പം. യുഡിഎഫ് 4487 വോട്ടുകൾക്ക് മുന്നിൽ
08:55 June 03
കെ.വി തോമസിനെതിരെ മുദ്രാവാക്യം
- മഹാരാജാസിന് മുന്നിൽ കെ.വി തോമസിനെതിരെ യുഡിഎഫ് പ്രവർത്തകരുടെ മുദ്രാവാക്യം വിളി
08:51 June 03
രണ്ടാം റൗണ്ട് എണ്ണിത്തുടങ്ങി
- ഇവിഎം രണ്ടാം റൗണ്ട് എണ്ണിത്തുടങ്ങി
08:39 June 03
ഒന്നാം റൗണ്ട് പൂർത്തിയായി
- ആദ്യ റൗണ്ട് പൂർത്തിയാകുമ്പോൾ ഉമ തോമസിന് 2252 വോട്ടിന്‍റെ ലീഡ്. 2021ൽ ആദ്യ റൗണ്ടിൽ യുഡിഎഫിന്‍റെ ലീഡ് 1258.
08:29 June 03
യുഡിഎഫിന് മേൽക്കൈ
- യുഡിഎഫിന് 83 വോട്ടുകളുടെ ലീഡ്. യുഡിഎഫ്-564, എൽഡിഎഫ്-481, ബിജെപി-97
08:21 June 03
ആദ്യം എണ്ണുന്നത് യുഡിഎഫ് സ്വാധീന മേഖലയിലെ വോട്ടുകൾ
- ഒന്നാം റൗണ്ടിൽ എണ്ണുന്നത് ഇടപ്പള്ളി, പോണേക്കര എന്നിവിടങ്ങളിലെ വോട്ടുകൾ.
08:21 June 03
ലീഡ് ഉയർത്തി ഉമ തോമസ്
- യുഡിഎഫിന് 61 വോട്ടുകളുടെ ലീഡ്. യുഡിഎഫ്-492, എൽഡിഎഫ്-431, ബിജെപി-78
08:13 June 03
ഇവിഎം എണ്ണിത്തുടങ്ങി ; ആദ്യ മേൽക്കൈ ഉമ തോമസിന്
- 32 വോട്ടിന് ഉമ തോമസ് ലീഡ് നിലനിർത്തുന്നു. യുഡിഎഫ് - 343, എൽഡിഎഫ് - 311, ബിജെപി-30
08:10 June 03
ഉമ തോമസിന് ലീഡ്
- പോസ്റ്റൽ വോട്ടിൽ ഉമ തോമസിന് ലീഡ്. യുഡിഎഫ്-3, എൽഡിഎഫ്-2, ബിജെപി-2, അസാധു-3
08:04 June 03
പോസ്റ്റൽ ബാലറ്റുകൾ എണ്ണിത്തുടങ്ങി
- പോസ്റ്റൽ ബാലറ്റുകൾ എണ്ണിത്തുടങ്ങി. പോസ്റ്റൽ വോട്ടുകൾ 10 മാത്രം. ആദ്യ ഫലസൂചന ഉടൻ.
08:00 June 03
വോട്ടെണ്ണൽ ഉടന്‍
- തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ ഉടന്‍. 21 കൗണ്ടിങ് ടേബിളുകൾ. ആദ്യം എണ്ണുന്നത് പോസ്റ്റൽ വോട്ടുകളും സർവീസ് വോട്ടുകളും.
07:43 June 03
സ്‌ട്രോങ് റൂം തുറന്നു
- വോട്ടിങ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ് റൂം തുറന്നു. മെഷീനുകൾ കൗണ്ടിങ് ടേബിളിലേക്ക്.
07:26 June 03
വോട്ടെണ്ണൽ മഹാരാജാസ് കോളജില്‍
- തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ എട്ട് മണിക്കാരംഭിക്കും. എറണാകുളം മഹാരാജാസ് കോളജില്‍ സജ്ജമാക്കിയിരിക്കുന്ന കൗണ്ടിങ് കേന്ദ്രത്തിലാണ് വോട്ടെണ്ണല്‍. പോസ്റ്റൽ വോട്ടുകളും, സർവീസ് വോട്ടുകളുമാണ് ആദ്യം എണ്ണുക. തുടര്‍ന്ന് ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രത്തിലെ വോട്ടുകൾ എണ്ണും. ഉച്ചയ്‌ക്ക് 12 മണിയോടെ ഔദ്യോഗിക ഫലപ്രഖ്യാപനം ഉണ്ടാകും. കൊച്ചി കോർപ്പറേഷൻ പരിധിയിൽ വരുന്ന ഇടപ്പള്ളി, പാലാരിവട്ടം, പനമ്പിള്ളിനഗർ, വെണ്ണല, വൈറ്റില ഭാഗങ്ങളിലെ വോട്ടുകളാണ് ആദ്യം എണ്ണുക. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇത്തവണ 68.77 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.